Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാൻ ആരായിരിക്കും? ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംബർ ഇന്ന് നറുക്കെടുക്കും; ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കൈയിൽ കിട്ടുന്നത് 7.56 കോടി രൂപ

12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാൻ ആരായിരിക്കും? ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംബർ ഇന്ന് നറുക്കെടുക്കും; ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കൈയിൽ കിട്ടുന്നത് 7.56 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 12 കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്കാണ് ലഭിക്കുക? തിരുവോണം ബംബർ വാങ്ങിയവരെല്ലാം കാത്തിരിക്കുകയാണ്. ഇന്നാണ് റുക്കെടുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകയാണ് തിരുവോണം ബംബറിലൂടെ ലഭിക്കുക. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ കൈയിൽ കിട്ടും. 46 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബംബർ ആയി അടിച്ചത്. അവ മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്.

ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. 10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷം രൂപ 20 പേർക്ക ലഭിക്കും. ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും.

ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകളാണ് വിറ്റു പോയത്. ബാക്കിയുള്ളവ ലോട്ടറി ഏജന്റുമാർ വാങ്ങി. രേഖകൾ കൃത്യമാണെങ്കിൽ ഒരുമാസത്തിനകം പണം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്നുമാസംവരെ സമ്മാനംകിട്ടാൻ വൈകുന്നത്. ബംബർ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാർക്കും വൻ കമ്മിഷനും നൽകുന്നുണ്ട്. 300 രൂപയാണ് വിൽപ്പന വിലയെങ്കിലും അതിന്റെ മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് 267.86 രൂപയാണ്. ഇതുപ്രകാരം ഒരു ബംബർ ടിക്കറ്റ് വിൽക്കുമ്പോൾ 50 മുതൽ 60 രൂപവരെ കമ്മിഷൻ കിട്ടും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP