Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുപ്പെല്ലിന് പൊട്ടലേറ്റത് ഡയാലിസിസിന് എത്തിയപ്പോൾ വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ്; അതിവേദനയെടുത്ത് പുളഞ്ഞ വത്സമ്മയ്ക്ക് ചികിത്സ നിഷേധിച്ചത് ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവർ; തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ ആരോ​ഗ്യ വകുപ്പ് മന്ത്രിക്ക് പരാതി

ഇടുപ്പെല്ലിന് പൊട്ടലേറ്റത് ഡയാലിസിസിന് എത്തിയപ്പോൾ വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ്; അതിവേദനയെടുത്ത് പുളഞ്ഞ വത്സമ്മയ്ക്ക് ചികിത്സ നിഷേധിച്ചത് ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവർ; തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ ആരോ​ഗ്യ വകുപ്പ് മന്ത്രിക്ക് പരാതി

എസ് രാജീവ്

തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്തിച്ച വയോധികയ്ക്ക് വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ് ഗുരുതര പരിക്ക്. വീഴ്ചയുടെ ആഘാതത്തിൽ പൊട്ടലേറ്റ ഇടുപ്പെല്ലുമായി രോഗി കഴിച്ചു കൂട്ടിയത് ഒരു ദിവസം. ഇടുപ്പെല്ലിലേറ്റ പരിക്കിന്റെ അതിവേദന സഹിച്ച് കിടന്ന വയോധികയ്ക്ക് പ്രാഥമിക ചികിത്സ നൽകിയത് ബന്ധുക്കളും വാർഡ് മെമ്പറുമടക്കം ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് രോഗിക്ക് എന്തു സംഭവിച്ചാലും ആശുപത്രി അധികൃതർ ഉത്തരവാദികളല്ലെന്ന് ബന്ധുക്കളിൽ നിന്നും എഴുതി വാങ്ങിയ ശേഷം. അതിവേദനയെടുത്ത് പുളഞ്ഞ വത്സമ്മയ്ക്ക് ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവർ ചികിത്സ നിക്ഷേധിച്ചതായി കാട്ടി ആരോഗ്യ വകുപ്പ് മന്ത്രിക്ക് ബന്ധുക്കളുടെ പരാതിയും. തിരുവല്ല താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പരാതിക്കിടയാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ഡയാലിസിസ് ചെയ്യുന്നതിനായി എത്തിയ തലവടി 11-ാം വാർഡിൽ ഇരുപതിൽച്ചിറ വീട്ടിൽ വഝമ്മ നാരായണനാണ് (64) വീൽ ചെയറിൽ നിന്നും വീണ് പരിക്കേറ്റത്.

ഡയാലിസിസിനായി മൂത്ത മകൾ ഗീതയോടൊപ്പം ഓട്ടോയിൽ എത്തിയ വത്സമ്മയെ വാഹനത്തിൽ നിന്നും ഇറക്കി വീൽചെയറിൽ ഇരുത്തി ഡയാലിസിസ് യൂണിറ്റിലേക്ക് കൊണ്ടുപോകും വഴി വീൽ ചെയറിന്റെ ചക്രമൊടിഞ്ഞ് നിലത്ത് വീഴുകയായിരുന്നു. തുടർന്ന് സ്ട്രെച്ചർ എത്തിച്ച് വത്സലയെ അത്യാഹിത വിഭാഗത്തിലേക്ക് മറ്റി. അവിടെ നിന്നും ഡയാലിസിസ് നടത്തുന്നതിനായി ഡയാലിസിസ് യൂണിറ്റ് റൂമിലേക്കും കൊണ്ടുപോയി. ഡയാലിസിന് പൂർത്തിയാക്കിയ ശേഷവും ഇടുപ്പെല്ലിന് കഠിനമായ വേദനയുണ്ടെന്ന് പറഞ്ഞ വത്സമ്മയെ ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവരോട് പറഞ്ഞെങ്കിലും പാരസെറ്റമോൾ ടാബ്ലെറ്റ് മാത്രം നൽകി വാർഡിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ച വരെയും ഇടുപ്പെല്ലിനേറ്റ പരുക്കിനെ തുടർന്ന് അതിവേദയിൽ പുളഞ്ഞ വഝമ്മയ്ക്ക് ആവശ്യമായ പരിശോധനകളോ ചികിത്സയോ നൽകാൻ ഡോക്ടറന്മാർ അടക്കമുള്ളവർ തയാറായില്ലെന്നാണ് ബന്ധുക്കൾ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇതേ തുടർന്നാണ് വാർഡ്‌ മെമ്പർ അജിത് കുമാർ പിഷാരത്ത് അടക്കമുള്ളവർ എത്തിയ ശേഷം മാത്രമാണ് ഓർത്തോ വിഭാഗം ഡോക്ടർ അടക്കമുള്ളവർ വഝമ്മയെ പരിശോധിക്കാൻ തയാറായത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടത് ഇടുപ്പെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. തുടർന്ന് മറ്റേതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടു പോയാലും കിടക്ക അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾക്ക് കാലതാമസം നേരിടാനിടയുള്ളതിനാൽ താലൂക്ക് ആശുപത്രിൽ തന്നെ അഡ്‌മിറ്റ് ചെയ്യാൻ ബന്ധുക്കളും വാർഡ് മെമ്പറും ആവശ്യപ്പെടുകയായിരുന്നു , തുടർന്നാണ് ബന്ധുക്കളിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങിയതും വത്സമ്മയെ അഡ്‌മിറ്റ് ചെയ്യാൻ തയ്യാറായതെന്നും ബന്ധുക്കൾ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP