Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ഷേത്ര കഴകം ജീവനക്കാരനാണെന്നും ഡ്യൂട്ടികഴിഞ്ഞ് തിരികെ പോവുകയാണെന്നും പറഞ്ഞിട്ടും പൊലീസുകാർ വളരെ മോശമായി പെരുമാറി; ബലമായി വാഹനം ഉൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി; മേൽശാന്തി സ്റ്റേഷനിൽ എത്തി അനിലിനെ ജാമ്യത്തിൽ ഇറക്കിയെങ്കിലും വാഹനം വിട്ടു നൽകാതെ പ്രതികാരം; തിരുവല്ല പൊലീസും വിവാദത്തിൽ

ക്ഷേത്ര കഴകം ജീവനക്കാരനാണെന്നും ഡ്യൂട്ടികഴിഞ്ഞ് തിരികെ പോവുകയാണെന്നും പറഞ്ഞിട്ടും പൊലീസുകാർ വളരെ മോശമായി പെരുമാറി; ബലമായി വാഹനം ഉൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി; മേൽശാന്തി സ്റ്റേഷനിൽ എത്തി അനിലിനെ ജാമ്യത്തിൽ ഇറക്കിയെങ്കിലും വാഹനം വിട്ടു നൽകാതെ പ്രതികാരം; തിരുവല്ല പൊലീസും വിവാദത്തിൽ

എസ് രാജീവ്

തിരുവല്ല : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ക്ഷേത്ര ജീവനക്കാരനെ പൊലീസ് അകാരണമായി തടഞ്ഞുവെച്ച പൊലീസ് നടപടി വിവാദമാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ല മന്നംകരച്ചിറ കേശവപുരം ക്ഷേത്രത്തിലെ കഴകക്കാരൻ അനിൽകുമാറിനെ അകാരണമായി അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചുവെച്ച തിരുവല്ല പൊലീസിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 മണിയോടെ ട്രാഫിക് ജംഗ്ഷനിലായിരുന്നു സംഭവം. ക്ഷേത്ര കഴകം ജീവനക്കാരനാണെന്നും ഡ്യൂട്ടികഴിഞ്ഞ് തിരികെ പോവുകയാണെന്നും പറഞ്ഞിട്ടും പൊലീസുകാർ വളരെമോശമായി പെരുമാറിയെന്നും തന്നെ ബലമായി വാഹനം ഉൾപ്പടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അനിൽ കുമാർ പറഞ്ഞു. വിവരമറിഞ്ഞ് ക്ഷേത്രത്തിലെ മേൽശാന്തി ഹരികുമാർ സ്റ്റേഷനിൽ എത്തി അനിലിനെ ജാമ്യത്തിൽ ഇറക്കിയെങ്കിലും വാഹനം വിട്ടു നൽകാൻ പൊലീസ് തയ്യാറായില്ല.

തുടർന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടയുള്ളവർ സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ദേവസ്വം ജീവനക്കാരുടെ സംഘടന ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിച്ചതിനെ തുടർന്ന് വാഹനം വിട്ടുനൽകുകയും കേസ് ഒഴിവാക്കുകയുമായിരുന്നു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ വിശ്വാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിത്യ പൂജകൾ മുടക്കം കൂടാതെ നടക്കുമെന്നും അതിനുള്ള സാഹചര്യം ഒരുക്കുെന്നും ദേവസ്വം മന്ത്രി കടകംപള്ളി വ്യക്തമാക്കിയിരുന്നു.

എന്നാൽ ദേവസ്വം മന്ത്രിയുടെ അഭിപ്രായത്തിന് ആഭ്യന്തര വകുപ്പ് പുല്ല് വിലയാണ് നൽകുന്നെതെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവമെന്നും ദേവസ്വം എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP