Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202222Saturday

ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ; നഷ്ടമായത് അര പവൻ തൂക്കം വരുന്ന ബ്രേസ്‌ലെറ്റ്

ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ; നഷ്ടമായത് അര പവൻ തൂക്കം വരുന്ന ബ്രേസ്‌ലെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊടുവള്ളിയിൽ ആഭരണം വാങ്ങാനെന്ന വ്യാജേനെ ജൂവലറിയിലെത്തിയ യുവാവ് സ്വർണം കവർന്നു. താഴേ കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന റൂബി ഗോൾഡിൽ നിന്നാണ് യുവാവ് അരപവൻ തൂക്കം വരുന്ന ബ്രേസ്ലെറ്റ് കവർന്നത്. ആഭരണങ്ങൾ പരിശോധിക്കുന്നതിനിടെ മോഷണം നടത്തുകയായിരുന്നു ഇയാൾ. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വ്യാപാരിയോട് മറ്റൊരു മോഡൽ എടുക്കാൻ ആവശ്യപ്പെടുകയും ഈ സമയം കവർച്ച നടത്തുകയുമായിരുന്നു. ഇതിനു ശേഷം മാതാവിനെയും കൂട്ടി വരാമെന്നും പറഞ്ഞ് യുവാവ് സ്ഥലം വിടുകയായിരുന്നു. ടീ ഷർട്ടും തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവ് പോകുന്ന റൂട്ട് മനസിലാക്കിയിട്ടുണ്ട്. എന്നാൽ ഇയാളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP