Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അടുത്ത പ്രാവശ്യം വീട് പൂട്ടി പോകുമ്പോൾ എനിക്ക് വേണ്ടി സ്വർണവും പണവും വച്ചേക്കണം; ഇല്ലെങ്കിൽ ഞാൻ ഇനിയും വരും';മൊട്ട ജോസിനായി പരക്കം പായുമ്പോൾ പൊലീസിന്റെ മൂക്കിന് താഴെ ആൾത്താമസമില്ലാത്ത വീട്ടിൽ ഉണ്ടുറങ്ങിയ കള്ളൻ കത്തെഴുതി വെച്ചത് സ്വർണവും പണവുമില്ലാത്തതിൽ പരിഭവം പറഞ്ഞ്; രഹസ്യ വിവരത്തെ തുടർന്ന് പിടികൂടാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ജോസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

'അടുത്ത പ്രാവശ്യം വീട് പൂട്ടി പോകുമ്പോൾ എനിക്ക് വേണ്ടി സ്വർണവും പണവും വച്ചേക്കണം; ഇല്ലെങ്കിൽ ഞാൻ ഇനിയും വരും';മൊട്ട ജോസിനായി പരക്കം പായുമ്പോൾ പൊലീസിന്റെ മൂക്കിന് താഴെ ആൾത്താമസമില്ലാത്ത വീട്ടിൽ ഉണ്ടുറങ്ങിയ കള്ളൻ കത്തെഴുതി വെച്ചത് സ്വർണവും പണവുമില്ലാത്തതിൽ പരിഭവം പറഞ്ഞ്; രഹസ്യ വിവരത്തെ തുടർന്ന് പിടികൂടാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ജോസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കഴിഞ്ഞ ദിവസം അമ്പത് പവന്റെ ആഭരണവും അമ്പതിനായിരം രൂപയും കവർന്ന കുപ്രസിദ്ധ മോഷ്ടാവിനായി പൊലീസ് നെട്ടോട്ടമോടുമ്പോൾ ഭക്ഷണം വെച്ചു കഴിച്ചും ഹോട്ടൽ ഭക്ഷണം വാങ്ങി കഴിച്ചും കള്ളന് ആൾത്താമസമില്ലാത്ത വീട്ടിൽ സുഖവാസം. താമസിച്ച വീട്ടിൽ പൊന്നും പണവും ഇല്ലാത്തതിന്റെ പരിഭവം വീട്ടുകാരെ അറിയിക്കാൻ കത്തെഴുതി വെക്കാനും മൊട്ട ജോസ് മറന്നില്ല. പരവൂർ ദയാബ്ജി ജംക്ഷൻ അനിതാഭവനിൽ മോഹൻലാലിന്റെ വീട്ടിൽനിന്നു കഴിഞ്ഞ ദിവസം 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും കവർന്ന ശേഷമാണു മൊട്ട ജോസ് മറ്റൊരു വീട്ടിൽ രാത്രിയിൽ കഴിഞ്ഞത്.

മോഹൻലാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായതിനാൽ, കുടുംബാംഗങ്ങളും ഒപ്പം പോയിരുന്നു. ഈ തക്കത്തിനാണു മൊട്ട ജോസ് കവർച്ച നടത്തിയത്. മോഷണരീതി മനസ്സിലാക്കിയ പൊലീസ് കവർച്ചയ്ക്കു പിന്നിൽ മൊട്ട ജോസ് ആണെന്നു കണ്ടെത്തി. നാടാകെ അരിച്ചുപെറുക്കി. ഈ വീട്ടിൽനിന്നു കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാറി കല്ലുകുന്ന് അനുഗ്രഹയിൽ ശ്രീകുമാറിന്റെ വീടാണു മൊട്ട ജോസ് പിന്നീട് താവളമാക്കിയത്. റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകുമാർ കുടുംബത്തോടൊപ്പം മാസത്തിലൊരിക്കലേ ഇവിടെ വരാറുള്ളൂ.
ശ്രീകുമാറിന്റെ വീട് മൊട്ട ജോസ് താവളമാക്കിയെന്ന രഹസ്യവിവരത്തെ തുടർന്നു പൊലീസ് ഇന്നലെ രാത്രി വീട് വളഞ്ഞു. പക്ഷേ ജോസ് തലനാരിഴയ്ക്കു രക്ഷപെട്ടു. നാട്ടുകാർ ഇയാൾക്കു പിറകെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ്, വീട്ടിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെയും ഹോട്ടലിൽനിന്നു ഭക്ഷണം കൊണ്ടുവന്നു കഴിച്ചതിന്റെയും അവശിഷ്ടങ്ങൾ കണ്ടത്. ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിക്കഷണങ്ങളും കണ്ടെത്തി. വസ്ത്രങ്ങൾ കഴുകി ജോസ് കിടപ്പുമുറിയിൽ വിരിച്ചിട്ടുമുണ്ട്.

'അടുത്ത പ്രാവശ്യം വീട് പൂട്ടിപ്പോകുമ്പോൾ എനിക്കുവേണ്ടി സ്വർണവും പണവും വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ ഇനിയും വരും.. കള്ളൻ' എന്നാണു നിരാശയും ഭീഷണിയും കലർന്ന സ്വരത്തിൽ കടലാസിൽ എഴുതി ജോസ് ഭിത്തിയിൽ ഒട്ടിച്ചുവച്ചത്. പരവൂർ മുഴുവൻ പൊലീസ് അരിച്ചുപെറുക്കുന്നതിനിടെ വൈകുന്നേരത്തോടെ മൊട്ട ജോസിനെ നാട്ടുകാരിൽ ചിലർ കണ്ടു. പിന്തുടർന്നെങ്കിലും ഇയാൾ വിദഗ്ധമായി രക്ഷപെട്ടു.

കൊല്ലം ,തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലായി ഇരുന്നുറോളം കേസുകളുണ്ട് മൊട്ട ജോസെന്ന് വിളിപ്പേരുള്ള കുണ്ടറ സ്വദേശിയായ ജോസിന്റെ പേരിൽ. മോഷ്ടിച്ച ശേഷം ആ വീടിന്റെയോ തൊട്ടടുത്തുള്ള വീടുകളുടെയോ അടുക്കളയിൽ കയറി ആഹാരം പാകം ചെയ്തു കഴിച്ചു മടങ്ങുന്നതാണ് ഇയാളുടെ രീതി. പരവൂരിൽ മോഷണം നടന്ന വീടിന്റെ പരിസരത്തുള്ള വീട്ടിൽ നിന്നു ചക്ക ഇട്ടു കഴിച്ച ശേഷം അവിടെ നിന്നു മോഷ്ടിച്ച സൈക്കളിലാണ് പ്രതി രക്ഷപെട്ടതെന്നും അന്വേഷണം സംഘം പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ നോട്ടീസ് ഇറക്കിയിട്ടുണ്ട്. മോഷ്ടിക്കാൻ കയറിയ വീട്ടിലെ കുടുബത്തെ പണവും ആഹാരവും നൽകി ആത്മഹത്യയിൽ നിന്നും ജീവത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചരിത്രവുമുണ്ട് മൊട്ട ജോസിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP