Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഫ്തിയിൽ പൊലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി ആക്രമിച്ച് കവർച്ച; കഞ്ചിക്കോട്ട് മോഷണത്തിനെത്തിയപ്പോൾ വീട്ടുകാരുടെ വേഷത്തിൽ നിന്നത് ഒറിജിനൽ പൊലീസ്; നിരവധി കവർച്ചാക്കേസുകളിലെ പ്രതി മണികണ്ഠൻ പിടിയിൽ

മഫ്തിയിൽ പൊലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി ആക്രമിച്ച് കവർച്ച; കഞ്ചിക്കോട്ട് മോഷണത്തിനെത്തിയപ്പോൾ വീട്ടുകാരുടെ വേഷത്തിൽ നിന്നത് ഒറിജിനൽ പൊലീസ്; നിരവധി കവർച്ചാക്കേസുകളിലെ പ്രതി മണികണ്ഠൻ പിടിയിൽ

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: മഫ്തിയിലുള്ള പൊലീസെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി ആക്രമിച്ചു കവർച്ച നടത്തുന്ന സംസ്ഥാനാന്തര മോഷ്ടാവ് അറസ്റ്റിൽ. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ കവർച്ചകളിലെ പ്രതിയും പുതുപ്പരിയാരം പാങ്ങൽ സ്വദേശിയുമായ മണികണ്ഠനെ(40)യാണു മറ്റൊരു വീട്ടിൽ കവർച്ചയ്ക്കിടെ വേഷം മാറി നിന്ന കസബ പൊലീസ് സംഘം ഇന്നലെ വൈകിട്ടു പിടികൂടിയത്. കഴിഞ്ഞ ദിവസം എടുപ്പുകുളം പികെ ചള്ളയിൽ ഒഡീഷ സ്വദേശി പ്രശാന്ത് സിൻഹയുടെ വീട്ടിലെത്തി പ്രതി കവർച്ച നടത്തിയിരുന്നു. മഫ്തിയിലുള്ള പൊലിസാണെന്നു പറഞ്ഞാണിയാൾ വീട്ടിൽ എത്തിയത്.

സംശയം തോന്നി കയറിയതാണെന്നും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഈ സമയത്തു പ്രശാന്ത് സിൻഹയുടെ ഭാര്യമാത്രമാണവിടെ ഉണ്ടായിരുന്നത്. വീട്ടിൽ കയറിയ ഉടൻ അവരുടെ തലയ്ക്കടിച്ച് അവശയാക്കി മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം അലമാര കുത്തിത്തുറന്നു 3500 രൂപ മോഷ്ടിച്ചു. മറ്റു പണമോ ആഭരണമോ ഇല്ലാതിരുന്നതിനാൽ വീട്ടുപകരണങ്ങളും തുണിത്തരങ്ങളും നശിപ്പിച്ച ശേഷം പിൻ വാതിൽ വഴി മടങ്ങി. വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയവരാണ് അവരെ രക്ഷപ്പെടുത്തിയത്. പിന്നീട് പൊലീസിൽ വിവരം നൽകി. സമാനമായി കഞ്ചിക്കോടും പുതുശ്ശേരിയിലും ഇയാൾ മോഷണം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പൊലീസ് സ്ഥലത്തു പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതിനിടെയാണു ഇന്നലെ വൈകിട്ടു മണികണ്ഠൻ കഞ്ചിക്കോട്ടുള്ള ഒരു വീട്ടിൽ കവർച്ചയ്ക്കു പദ്ധതിയിട്ടത്. വീട്ടുകാരുടെ വേഷത്തിൽ നിന്ന പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. കസബ ഇൻസ്‌പെക്ടർ കെ.വിജയകുമാർ, എസ്‌ഐ റിൻസ് എം.തോമസ്, എസ്‌ഐ ഗോവിന്ദപ്രസാദ്, എഎസ്‌ഐ രംഗനാഥൻ, സിപിഒമാരായ രമേഷ്, വിനോദ് കൃഷ്ണൻ, നളിൻകുമാർ,സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP