Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ടാം തവണയും ചാടി പ്രതി; ഇത്തവണ ഡ്രാക്കുള സുരേഷ് ചാടിയത് മറ്റൊരു തടവുകാരനൊപ്പം

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ടാം തവണയും ചാടി പ്രതി; ഇത്തവണ ഡ്രാക്കുള സുരേഷ് ചാടിയത് മറ്റൊരു തടവുകാരനൊപ്പം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് രണ്ടാം തവണയും രക്ഷപെട്ട് പ്രതി. ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷാണ് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. നിരവധി കേസുകളിൽ പ്രതിയാണ് സുരേഷ്. കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിൽ നിന്നാണ് ഇയാൾ രക്ഷപെട്ടത്. കണ്ണൂർ സ്വദേശി നിഷാലും ഇയാൾക്കൊപ്പം രക്ഷപ്പെട്ടിട്ടുണ്ട്. സെന്ററിന്റെ രണ്ടാംനിലയിൽനിന്ന് വാതിൽ പൊളിച്ച് ഇരുവരും താഴേക്ക് ചാടുകയായിരുന്നു.

ബുധനാഴ്ചയാണ് സുരേഷ് പൊലീസിന്റെ പിടിയിലായത്. തുടർന്ന് രാത്രി നിരീക്ഷണത്തിനായി ഇയാളെ കറുകുറ്റി കോവിഡ് കെയർ സെന്ററിലാക്കി. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. മേപ്രത്ത് പടിയിലുള്ള ഒരു വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് സുരേഷിനെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇയാൾ വീണ്ടും പുറത്തുചാടിയത്.

ഇതേത്തുടർന്ന് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം റൂറൽ എസ്‌പി കെ. കാർത്തിക്ക് സന്ദർശിച്ചു. കോടതി റിമാൻഡ് ചെയ്യുന്ന പ്രതികളെ കോവിഡ് പരിശോധന നടത്തി ഫലം വരുന്നതുവരെ പാർപ്പിക്കുന്ന കേന്ദ്രമാണിത്. ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച എസ്‌പി അവ ശക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. അമ്പതോളം പ്രതികളാണ് രണ്ട് നിലകളുള്ള കെട്ടിടത്തിലുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഇവിടെനിന്ന് എഫ്എൽടിസി കളിലേക്കും നെഗറ്റീവ് ആകുന്നവരെ ജയിലിലേക്കും അയയ്ക്കുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP