Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷ്ടിച്ച പണം പലിശക്ക് കൊടുത്തും സ്വർണ്ണമാലയും അണിഞ്ഞ് ആർഭാട ജീവിതം; മോഷണം നടത്തുന്നത് ബൈക്കുകളിൽ മാറി മാറി സഞ്ചരിച്ച്; സുജിത്തിനെ മോഷ്ടിച്ചത് നൂറിലേറെ വ്യാപാര സ്ഥാപനങ്ങളിൽ കയറി

മോഷ്ടിച്ച പണം പലിശക്ക് കൊടുത്തും സ്വർണ്ണമാലയും അണിഞ്ഞ് ആർഭാട ജീവിതം; മോഷണം നടത്തുന്നത് ബൈക്കുകളിൽ മാറി മാറി സഞ്ചരിച്ച്; സുജിത്തിനെ മോഷ്ടിച്ചത് നൂറിലേറെ വ്യാപാര സ്ഥാപനങ്ങളിൽ കയറി

കൊച്ചി: മോഷ്ടിച്ച പണം പലിശക്ക് കൊടുത്തും സ്വർണ്ണമാലയും അണിഞ്ഞ് ആർഭാട ജീവിതം നയിച്ച മോഷ്ടാവ് അറസ്റ്റിൽ. സ്‌കൂട്ടുറുകളിലും ബൈക്ക് കളിലും മാറി മാറി സഞ്ചരിച്ച് കടകളിൽ കയറി മോഷണം പതിവാക്കിയ വിരുതനെയാണ് പൊലീസ് അറസ്റ്റു ചെയ്തതത്. കടകളിൽ കയറി കടയുടമയുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തിയ ചെറായി നികത്തിൽ സുരേന്ദ്രൻ മകൻ സുജിത്ത് (27) നെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായം ചെന്നവർ നടത്തുന്ന കടകളിലാണ് സുജിത്ത് കൂടുതലും തെരെഞ്ഞടുത്തതെന്ന് പൊലീസ് പറഞ്ഞു. കടയിൽ ചെന്നാൽ ഉടൻ വിലപിടിപ്പുള്ള സാധങ്ങൾ ആവശ്യപ്പെടും. കടയുടമയുടെ ശ്രദ്ധ മാറുമ്പോൾ മേശവലിപ്പിലെ പണം കൈക്കലാക്കി കടന്നുകളയുകയാണ് പതിവ്. ബാഗോ, പഴ്‌സോ മോഷ്ടിച്ചാൽ പണം എടുത്ത ശേഷം മറ്റു സാധനങ്ങൾ സമീപത്ത് ഉപേക്ഷിക്കും.

മോഷ്ടിച്ചടുക്കന്ന പണം പലിശക്ക് കൊടുക്കയാണ് പതിവ്. ഈ ഇനത്തിൽകിട്ടിയ 5 ലക്ഷം രൂപയോളം ഇയാൾ പലിശക്ക് കൊടുത്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. സ്വർണ്ണമാലയും സ്‌കൂട്ടറുകളിലും ബൈക്കുകളും മാറുന്ന തൊഴിച്ചാൽ വേറെ ദുശ്ശീലങ്ങൾ ഒന്നും ഇല്ലത്ര, പറവൂരിനടുത്ത് നന്തി കുളങ്ങരയിൽ കടക്കാരനിൽ നിന്നും 500 രൂപക്ക് ചെയ്ഞ്ച് ആവശ്യപ്പെട്ട് മേശവലിപ്പിൽ നിന്നും 3500 മോഷ്ടിചപ്പോഴാണ് പൊലീസ് പിടിയിലായത്.

തൃശൂർ ജില്ലയിലെ മതിലകം ,ഇരിങ്ങാലക്കുട ഭാഗങ്ങളിലടക്കം 100ൽപ്പരം വ്യാപര സ്ഥാപനങ്ങളിൽ സമാനമായ കളവ് നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP