Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടുകാർ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കണ്ടുവെച്ചു; വീട് തുറന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്നു; താക്കോൽ അതേസ്ഥാനത്തു വെച്ചു; പ്രതി പിടിയിൽ

വീട്ടുകാർ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കണ്ടുവെച്ചു; വീട് തുറന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്നു; താക്കോൽ അതേസ്ഥാനത്തു വെച്ചു; പ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വീട്ടുകാർ താക്കോൽ പതിവായി സൂക്ഷിക്കുന്ന സ്ഥലം കണ്ടെത്തി വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. വീടിനു മുൻപിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് പട്ടാപ്പകലാണ് മോഷണം നടന്നത്. സ്വർണവും പണവും കവർന്ന പ്രതിയെ പൊലീസ് പിടികൂടി. കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലത്തിൽ രാജൻ രാജമ്മയെയാണു(45) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16-നു പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം വീടു പൂട്ടി പുറത്തു പോയപ്പോഴാണു മോഷണം.

കുടുംബാംഗങ്ങൾ വീടിനു മുൻപിലെ കുടത്തിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോൽ യഥാസ്ഥാനത്തു വയ്ക്കുകയും ചെയ്തു. സമീപ പ്രദേശത്തു മോഷണം സ്ഥിരമായതോടെ റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്.

ഏറ്റുമാനൂർ, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഒട്ടേറെ മോഷണം പിടിച്ചുപറി കേസുകളിൽ പ്രതിയാണ് രാജൻ. സ്‌കൂട്ടറിൽ കറങ്ങി നടന്ന വിവിധ നിർമ്മാണ ജോലികൾ നടക്കുന്ന വർക് സൈറ്റുകളിൽ തൊഴിലാളിയായി എത്തി ഇതിന്റെ മറവിലാണു മോഷണം നടത്തിയിരുന്നത്. കവർന്നെടുത്ത സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP