Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്നല ബാലകൃഷ്ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം; സൈബർ ഇടത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചുള്ള പോസ്റ്റുകൾ പ്രചരിക്കുന്നു; ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്ന് തെന്നല

തെന്നല ബാലകൃഷ്ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം; സൈബർ ഇടത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചുള്ള പോസ്റ്റുകൾ പ്രചരിക്കുന്നു; ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്ന് തെന്നല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും തലമുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചെന്ന് കാണിച്ച് വ്യാജപ്രചരണം. ബാലകൃഷ്ണപിള്ള അന്തരിച്ചെന്ന പ്രചരണം നടക്കുന്നത് സൈബർ ഇടങ്ങളിലാണ്. ഇന്ന് രാവിലെ മുതലാണ് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചുള്ള പോസ്റ്റുകൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. കണ്ടവർ കണ്ടവർ ഇത് വീണ്ടും വീണ്ടും ഷെയർ ചെയ്തു.

ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിയായി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നലയും അറിഞ്ഞതും തുടർന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയതും. ഇത്തരം പ്രചാരണത്തിലൂടെ ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടേയെന്നായിരുന്നു തെന്നലയുടെ പ്രതികരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP