Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് പട്ടാപകൽ കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം; ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും ചെക്ക്‌ബുക്കും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം തുടരുന്നു

കൊല്ലത്ത് പട്ടാപകൽ കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം; ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും ചെക്ക്‌ബുക്കും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കൊല്ലം ആയിരം തെങ്ങിൽ വെഡ്ഡിങ് ഫോട്ടോഗ്രഫിക്കെത്തിയ സംഘത്തിന്റെ കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം. ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും ചെക്ക്‌ബുക്കും ഉൾപ്പടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന ബാഗുകൾ മോഷ്ടിച്ചെന്നാണ് പരാതി. ജോസ് ചാൾസ് എന്നയാളുടെ കാറിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്താണ് സാധനങ്ങൾ മോഷ്ടിച്ചത്. ജനുവരി മൂന്നിനാണ് സംഭവം. ജോസ് ഓച്ചിറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

എറണാകുളത്ത് ഇടപ്പള്ളിയിൽ മൗസ് ആർട്ട് ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തുന്ന ജോസും സുഹൃത്തുക്കളും കൊല്ലത്തെ ആയിരംതെങ്ങിൽ വെഡ്ഡിങ് ഫോട്ടോഗ്രഫിക്കായി എത്തിയതായിരുന്നു. പതിനൊന്നുമണിയോടെ സ്ഥലത്തെത്തിയ ജോസ് വിവാഹ വീടിന് അമ്പതുമീറ്റർ അകലെയാണ് കാർ പാർക്ക് ചെയ്തിരുന്നത്. രണ്ടുമണിയോടെയാണ് സമീപവാസികളിലൊരാൾ കാറിന്റെ ഗ്ലാസ് തകർക്കപ്പെട്ടതായി അറിയിക്കുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാപ്ടോപ്പും ഹാർഡ് ഡിസ്‌കുകളും ചെക്ക് ഉൾപ്പടെയുള്ള രേഖകളും സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. കാറിന്റെ പിറകുവശത്തെ സീറ്റിൽ ഉണ്ടായിരുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

സംഭവം നടന്നതിന് സമീപത്ത് സിസിടിവികളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇപ്പോഴും പ്രതിയെ സംബന്ധിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

ലാപ്ടോപ്പിലും ഹാർഡ് ഡിസ്‌കിലും പരസ്യ ചിത്രത്തിന്റെ ഫൂട്ടേജുകൾ ഉണ്ടെന്നും അത് വീണ്ടും ചിത്രീകരിക്കാനാവാത്ത സാഹചര്യമാണെന്നും ജോസ് പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നും ജോസ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP