Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിച്ചു; തൊടുപുഴയിൽ അഡീഷണൽ എസ്‌ഐയെ നാട്ടുകാർ പഞ്ഞിക്കിട്ടു

കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിച്ചു; തൊടുപുഴയിൽ അഡീഷണൽ എസ്‌ഐയെ നാട്ടുകാർ പഞ്ഞിക്കിട്ടു

സ്വന്തം ലേഖകൻ

തൊടുപുഴ: ലോക്ക് ഡൗൺ ആയതിനാൽ ആരും കാണില്ലെന്ന് കരുതി പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പഞ്ഞിക്കിട്ടു. കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നു നാണയം മോഷ്ടിച്ച ലോ റേഞ്ചിലെ അഡീഷനൽ എസ്‌ഐയെ ആണ് നാട്ടുകാർ പൊതിരെ തള്ളിയത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

തൊടുപുഴ മേഖലയിലെ പള്ളിയുടെ കാണിക്ക വഞ്ചിയിൽ നിന്നാണ് ഇയാൾ പണം മോഷ്ടിച്ചത്. കോവിഡ് നിരോധനം ഉള്ളതിനാൽ പരിസരത്ത് ആളുകളും ഇല്ലായിരുന്നു.
എന്നാൽ പള്ളിയുടെ സമീപം താമസിക്കുന്ന ഒരാൾ, പള്ളിയിൽ ആരോ ഉള്ളതായി കണ്ടു. തുടർന്ന് പള്ളി കമ്മിറ്റി അംഗങ്ങളെ ഫോണിൽ വിവരം അറിയിച്ചു. 2 കമ്മിറ്റി അംഗങ്ങൾ എത്തിയപ്പോൾ കാണിക്ക വഞ്ചിയുടെ അടുത്ത് കാന്തവുമായി നിൽക്കുന്നതാണു കണ്ടത്. ഇതോടെ കമ്മിറ്റി അംഗങ്ങൾ ഉദ്യോഗസ്ഥനെ 'പെരുമാറി'.

കൂടുതൽ ആളുകൾ എത്തിയപ്പോൾ താൻ അടുത്തുള്ള സ്റ്റേഷനിലെ അഡീഷനൽ എസ്‌ഐ ആണെന്ന് പറഞ്ഞതോടെ നാട്ടുകാരും പൊതിരെ തല്ലി. നാട്ടുകാരുടെ കാലിൽ വീണു മാപ്പപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. സംഭവം നാട്ടിൽ ചർച്ചയായതോടെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ചെവിയിൽ എത്തി. ഇതു സംബന്ധിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP