Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം പോത്തൻകോട് ടെക്‌സ്‌റ്റൈൽസിൽ മോഷണം; ഷർട്ടുകളും, വാച്ചുകളും, കണ്ണടകളും കവർന്നു; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം പോത്തൻകോട് ടെക്‌സ്‌റ്റൈൽസിൽ മോഷണം; ഷർട്ടുകളും, വാച്ചുകളും, കണ്ണടകളും കവർന്നു; പൊലീസ് അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെൽമറ്റ് ധരിച്ചെത്തി പോത്തൻകോട് ടെക്‌സ്‌റ്റൈൻസിൽ മോഷണം. ബൈക്കിലെത്തിയ രണ്ടുപേരാണ് ജീവനക്കാരനെ കബളിപ്പിച്ച് മോഷണം നടത്തി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ കടയിൽ മോഷണം നടന്നത്.

ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ ജീവനക്കാരനെ കബളിപ്പിച്ച് ഷർട്ടുകളും, വാച്ചുകളും, കണ്ണടകളും കവർന്നു. രാത്രി സ്റ്റോക്ക് പരിശോധനയ്ക്കിടെയാണ് മോഷണം മനസ്സിലായത്. സിസിടിവിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം കിട്ടിയിട്ടുണ്ട്.

കടയിലേക്ക് കയറുമ്പോൾ തന്ന വാച്ചുകൾ മോഷ്ടിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഷർട്ടുകൾ നോക്കാൻ ഒരാൾ നിൽക്കുമ്പോൾ രണ്ടാമനാണ് മോഷണം നടത്തുന്നത്. സിസിടിവിയിൽ മോഷ്ടാക്കളിൽ ഒരാളുടെ മുഖം വ്യക്തമായിട്ടുണ്ട്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP