Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷ്ടമോഷണം മൊബൈൽ ടവറികളിലെ ബാറ്ററിയും കേബിളും; ഏറ്റവുമൊടുവിൽ ലോട്ടറിക്കടയുടെ പൂട്ടുപൊളിച്ച് കവർന്നത് രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും; പലവട്ടം ജയിലിലായെങ്കിലും മോഷണം തന്നെ തങ്ങളുടെ തൊഴിലെന്ന് ആയുധങ്ങൾ സഹിതം മഞ്ചേരിയിൽ പിടിയിലായ ഷാജഹാനും ഉണ്ണിക്കൃഷ്ണനും

ഇഷ്ടമോഷണം മൊബൈൽ ടവറികളിലെ ബാറ്ററിയും കേബിളും; ഏറ്റവുമൊടുവിൽ ലോട്ടറിക്കടയുടെ പൂട്ടുപൊളിച്ച് കവർന്നത് രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും; പലവട്ടം ജയിലിലായെങ്കിലും മോഷണം തന്നെ തങ്ങളുടെ തൊഴിലെന്ന് ആയുധങ്ങൾ സഹിതം മഞ്ചേരിയിൽ പിടിയിലായ ഷാജഹാനും ഉണ്ണിക്കൃഷ്ണനും

ജംഷാദ് മലപ്പുറം

മലപ്പുറം: ലോട്ടറിക്കടയുടെ പൂട്ടുപൊളിച്ചു രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചത് അടുത്തിടെ. പതിവായി നടത്തുന്നത് മൊബൈൽ ടവറിലെ ബാറ്ററിയും, കേബിൾ മോഷണവും. നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും മോഷണം തന്നെ തങ്ങളുടെ തൊഴിലെന്ന് ഷാജഹാനും ഉണ്ണിക്കൃഷ്ണനും. അന്തർ ജില്ലാ മോഷണ സംഘത്തിലുൾപ്പെട്ട രണ്ടുപേരാണ് ഷാജഹാനും ഉണ്ണിക്കൃഷ്ണനും. ഇരുവരേയും ആയുധങ്ങൾ സഹിതമാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലിക്കാട്ട് വീട്ടിൽ ഷാജഹാൻ (45), ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കൈതക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ എന്ന ചെമ്പ് ഉണ്ണി(36) എന്നിവരാണ് ഇന്ന് പുലർച്ചെ രണ്ടോടെ അറസ്റ്റിലായത്. മഞ്ചേരി ടൗണിലെ ലോട്ടറി സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചു രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ടവർ ബാറ്ററി, കേബിളുകൾ എന്നിവ മോഷ്ടിച്ച കേസുകൾക്കും തുമ്പായി.

നിരവധി കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും പൂട്ടുകൾ പൊട്ടിച്ച് കളവ് നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരം കേസുകൾ വർധിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണ എ.എസ്‌പി രീഷ്മ രമേശന്റെ നേതൃത്വത്തിലുള്ള സംഘത്തെ എസ്‌പി നിയോഗിച്ചിരുന്നു.

എ.എസ്‌പിക്കൊപ്പം സിഐ ഐ. ഗിരീഷ് കുമാർ, എസ്‌ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, ജിതിൻ, മിഥുൻ, സജീർ, അഡീ. എസ്‌ഐ ഉദയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP