Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയപാതക്കരുകിൽ കാർ നിർത്തിയിട്ട് വിശ്രമിച്ച കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവം: മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായ ഷമീർ സർക്കസ് കമ്പനിയിൽ മരണക്കിണറിൽ ബൈക്കോടിക്കുന്നയാൾ

ദേശീയപാതക്കരുകിൽ കാർ നിർത്തിയിട്ട് വിശ്രമിച്ച കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവം: മുഖ്യ പ്രതി അറസ്റ്റിൽ; പിടിയിലായ ഷമീർ സർക്കസ് കമ്പനിയിൽ മരണക്കിണറിൽ ബൈക്കോടിക്കുന്നയാൾ

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: ദേശീയപാതക്കരുകിൽ കാർ നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വെളിയങ്കോട് കിഴക്കേതിൽ ഷമീറി(ബെല്ലു ഷമീർ-31)നേയാണ് വടക്കേകാട് എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22ന് രാത്രി 12.15 ഓടേയാണ് അണ്ടത്തോട് തങ്ങൾപ്പടിയിൽ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.

നാട്ടികയിലെ ലുലു ഗ്രൂപ്പിനു കീഴിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോഴിക്കാട് വെസ്റ്റ് ഹിൽ പുതിയങ്ങാടി അത്താണിക്കൽ തൊടിയിൽ ഷർജാസ് (20), കോഴിക്കോട് ഏലത്തൂർ അഴീക്കൽ സൽസാദ് (22), മാട്ടുവയിൽ സുൽഫിക്കർ (22) എന്നിവരിൽ നിന്നാണ് ഷമീറിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം 5500 രൂപയും ഐ ഫോൺ ഉൾപ്പെടെ മൂന്നു മൊബൈൽ ഫോണുകളും കവർച്ച ചെയ്തത്.

ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ഷമീർ പിടിയിലാവുകയായിരുന്നു. കോടഞ്ചേരിയിൽ സർക്കസ് കളിക്കുന്ന കമ്പനിയിൽ മരണക്കിണറിൽ ബൈക്കോടിക്കുന്ന ജോലിയിലായിരുന്നു ഷമീറിന്. കേസിൽ ഉൾപ്പെട്ട രണ്ടു പേർ ഒളിവിലാണ്. അറസ്റ്റിലായ ഷമീറിനെതിരേ പൊന്നാനി, പെരുമ്പടപ്പ്, വടകക്കേകാട്, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിലും അടിമാലി എക്സൈസ് സ്റ്റേഷനിലും കേസുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP