Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഞ്ഞിരപ്പള്ളിയൽ വ്യാപാരിയുടെ മുഖത്ത് മുളക്‌പൊടി വിതറി കവർച്ച; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത് ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിയെ; കവർന്നത് 32000 രൂപയെന്ന് വ്യാപാരി

കാഞ്ഞിരപ്പള്ളിയൽ വ്യാപാരിയുടെ മുഖത്ത് മുളക്‌പൊടി വിതറി കവർച്ച; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത് ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിയെ; കവർന്നത് 32000 രൂപയെന്ന് വ്യാപാരി

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്പൊടി വിതറി കവർച്ച നടത്തി. കുന്നുംഭാഗത്തു കട നടത്തുന്ന ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനോ കടയിൽ ഇരിക്കുമ്പോൾ രാവിലെ ഒൻപതേ മുക്കാലോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയുടെ ഉള്ളിൽ പ്രവേശിച്ചു വെറുതെ സാധനങ്ങളുടെ വില ചോദിച്ചു അകത്തേക്ക് കടന്നു .

കടയുടെ ഉള്ളിലെത്തിയപ്പോൾ ഒരാൾ പിറകിൽ നിന്നും ബിനോയുടെ തലയിൽ അടിച്ചു. മറ്റെയാൾ കൈയിൽ കരുതിയിരുന്ന മുളക് അരച്ചത് ബിനോയുടെ കണ്ണിലേക്കു കൈകൊണ്ടു പൊതിഞ്ഞു. മുളകുപൊടി കണ്ണിൽ വീണു നിറഞ്ഞതോടെ ബിനോ ഉറക്കെ നിലവിളിച്ചു. തുടർന്ന് അക്രമികൾ ബിനോയെ നിലത്തിട്ടു മർദിച്ചു. പിന്നീട് കടയിൽ ഉണ്ടായിരുന്ന 32000 രൂപ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

വേഗത്തിൽ പുറത്തിറങ്ങിയ അക്രമികൾ ബൈക്കിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പാഞ്ഞുവെന്നാണ് വിവരം. നിലവിളിച്ചുകൊണ്ട് അക്രമികളുടെ പിന്നാലെ പോയെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. ബിനോയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികളെ പിടികൂടുവാനായില്ല .

ദേഹമാസകലം പരിക്കേറ്റ ബിനോയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP