Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആക്രി കച്ചവടത്തിനായി എത്തി; പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച; ബംഗാൾ സ്വദേശി പിടിയിൽ

ആക്രി കച്ചവടത്തിനായി എത്തി; പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച; ബംഗാൾ സ്വദേശി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടുങ്ങല്ലൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി ജഹറുൽ ഷെയ്ക്കാണ് പിടിയിലായത്.

കൊടുങ്ങല്ലൂർ ബൈപാസിലെ പടാകുളം സിഗ്നലിനു സമീപം തോട്ടത്തിൽ ആശ നാരായണൻ കുട്ടിയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തി പൊളിച്ച് വീട്ടുപകരണങ്ങളാണ് കവർന്നത്.

എൽ ഇ ഡി ടി വി, പൂജ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉരുളികൾ, വിളക്കുകൾ, കിണ്ടി, കുടങ്ങൾ തുടങ്ങിയവയാണ് കവർച്ച ചെയ്തത്. മോഷ്ടിച്ച സാധനങ്ങൾ വില്ക്കാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജഹറുൽ ഷെയ്ക്കിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മോഷണ വിവരം പുറത്തായത്. പ്രതി കൊടുങ്ങല്ലൂരിൽ ആക്രി കച്ചവടത്തിനായി എത്തിയതാണ്.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP