Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരോഗ്യക്ഷമതയുണ്ടെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശ്ശൂർ പൂരവിളമ്പരത്തിന് ഒരു മണിക്കൂർ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് ടി.വി അനുപമ; ജില്ലാ കലക്ടർ തീരുമാനമറിയിച്ചത് നാട്ടാന നിരീക്ഷണ കമ്മറ്റിയുടെ യോഗത്തിന് ശേഷം; അനുകൂല തീരുമാനം ഉണ്ടായതിന് പിന്നാലെ പൂരത്തിന് ആനകളെ വിട്ടുനൽകുമെന്നറിയിച്ച് ഉടമകൾ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ആനപ്രേമികളുടെ സ്വന്തം തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളാനുള്ള സാധ്യതകൾ ഇപ്പോൾ നല്ലൊരു ശതമാനവും തെളിഞ്ഞ് കഴിഞ്ഞു. ആരോഗ്യക്ഷമതയുണ്ടെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശ്ശൂർപൂര വിളമ്പരത്തിന് ഒരു മണിക്കൂർ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ ടി.വി അനുപമ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായതിന് പിന്നാലെ തൃശ്ശൂർ പൂരത്തിന് ആനകളെ വിട്ടു നൽകുമെന്ന് ഉടമകൾ അറിയിച്ചു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നൽകിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP