Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; ടിപിആർ നിരക്ക് കുറഞ്ഞുവരുന്നു; വാക്‌സിനേഷൻ 90 ശതമാനത്തോളം; വിദഗ്ധരുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം എന്ന് മന്ത്രി സജി ചെറിയാൻ

സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; ടിപിആർ നിരക്ക് കുറഞ്ഞുവരുന്നു; വാക്‌സിനേഷൻ 90 ശതമാനത്തോളം; വിദഗ്ധരുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനം എന്ന് മന്ത്രി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. ടിപിആർ റേറ്റ് കുറഞ്ഞു വരികയാണ്. വാക്സിനേഷൻ 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സീരിയൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതിനാൽ തിയേറ്ററുകൾ തുറക്കുന്നതും ആലോചിക്കാമെന്നാണ് സർക്കാർ നിലപാട്. ആരോഗ്യ വിദഗ്ധരോടടക്കം കൂടിയാലോചിച്ചതിന് ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിലെ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം തംരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP