Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോട്ട്പുട്ട് ബോൾ തലയിൽ വീണു; മയ്യഴിയിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; അപകടം ഷോട്ട്പുട്ട് മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനിടെ

ഷോട്ട്പുട്ട് ബോൾ തലയിൽ വീണു; മയ്യഴിയിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; അപകടം ഷോട്ട്പുട്ട് മത്സരത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

മയ്യഴി: ഷോട്ട്പുട്ട് എറിയുന്നതിനിടെ ബോൾ തലയിൽ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്‌കൂളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വെസ്റ്റ് പള്ളൂർ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണി (14) നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർത്ഥി എറിഞ്ഞ ഇരുമ്പ് ബോൾ അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ കൊള്ളുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP