Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശോഭാ യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടേതുകൊലയാളി ഗെയിം ബ്ലൂവെയിലിൽ പെട്ടുപോകുന്ന അവസ്ഥ; കുട്ടികളെ ബോംബും ആയുധങ്ങളും നൽകി കൊലയാളികളാക്കി മാറ്റുന്നു; ഓരോ ദൈവത്തിന്റെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി

ശോഭാ യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടേതുകൊലയാളി ഗെയിം ബ്ലൂവെയിലിൽ പെട്ടുപോകുന്ന അവസ്ഥ; കുട്ടികളെ ബോംബും ആയുധങ്ങളും നൽകി കൊലയാളികളാക്കി മാറ്റുന്നു; ഓരോ ദൈവത്തിന്റെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി

മറുനാടൻ ബ്യൂറോ

കണ്ണൂർ: ബ്ലൂവെയിൽ ഗെയിമിനോട് സമാനമാണ് കുട്ടികളെ പങ്കെടുപ്പിക്കുന്ന ശോഭാ യാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശോഭാ യാത്രയിൽ പെട്ടുപോകുന്ന കുട്ടികളുടേത് പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും, കുട്ടികളെ ബോംബും ആയുധങ്ങളും നൽകി കൊലയാളികൾ ആക്കി മാറ്റുകയാണെന്നും കോടിയേരി ആഞ്ഞടിച്ചു.

ഗണപതിയും, സിപിഎമ്മും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സി.പി.എം ഉണ്ടായിരുന്നില്ല. എന്നാൽ, ഗണേശോൽസവ യാത്രകൾക്കിടെ സി.പി.എം ഓഫിസുകൾക്കുനേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കരിവെള്ളൂർ മെട്ടമ്മലിൽ സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP