Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ക്ഷേത്ര ബലിക്കല്ലിൽ കയറിയ നിന്ന സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ നൽകി തരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി; നടപടി നേരിട്ടത് മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരമായ എസ് പ്രകാശിനെതിരെ; നടപടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ക്ഷേത്ര ബലിക്കല്ലിൽ കയറിയ നിന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരന് സസ്‌പെൻഷൻ ലഭിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻപറവൂർ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പിൽപ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരൻ ക്ഷേത്രവലിയബലിക്കല്ലിൽ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്. ഇതിന്റെ ചിത്രങ്ങൾ ഹൈന്ദവ വിശ്വാസികൾ വിവാദമാക്കിയതോടെയാണ് ദേവസ്വം ബോഡിന്റെ നടപടി.

മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്രവലിയബലിക്കല്ലിൽ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടർന്ന് എസ്.പ്രകാശിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ദേവസ്വം കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു.ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.പ്രകാശ് 2003 മുതൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP