Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെളിയം യക്ഷിക്കുഴി പാലത്തിനു സമീപത്തു നിന്നും മനുഷ്യാസ്ഥികൂടം കണ്ടെത്തി; മാസങ്ങൾ പഴക്കം ചെന്ന മനുഷ്യാസ്തി കൂടമെന്ന് പൊലീസ്; കണ്ടെത്തിയത് ആറ്റുതീരം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ഓയൂർ: വെളിയം പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര യക്ഷിക്കുഴി പാലത്തിനു സമീപം മനുഷ്യാസ്ഥികൂടം കണ്ടെത്തി. ബുധനാഴ്ച നാലുമണിയോടെ പാലത്തിനു 300 മീറ്റർ താഴെ ഇഞ്ചക്കാട് ഭാഗത്താണ് മാസങ്ങൾ പഴക്കംചെന്ന അസ്ഥികൂടം കണ്ടെത്തിയത് . ആറ്റുതീരം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത് .

മാലിന്യങ്ങൾ അടിഞ്ഞുകൂടിയനിലയിലായിരുന്നു അസ്ഥികൂടം . തലയോട്ടിയും ഒരു കാലിന്റെ എല്ലും മാത്രമേ മാലിന്യത്തിൽനിന്നു പുറത്തു കണ്ടിരുന്നുള്ളൂ. ഇഞ്ചമുള്ളിൽ കുരുങ്ങി കമിഴ്ന്നു കിടക്കുന്നനിലയിലായിരുന്നു അസ്ഥികൂടം എന്ന് തൊഴിലാളികൾ പറഞ്ഞു . വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.എച്ച്.ഒ. വിനോദ്ചന്ദ്രൻ, എസ്‌ഐ. രാജേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . പുരുഷന്റെ അസ്ഥികൂടമാണെന്ന് പൊലീസ് അറിയിച്ചു.

പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ സമീപകാലത്തെങ്ങും ആളിനെ കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നും മഴസമയത്ത് ഒഴുകിയെത്തിയതാകാമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൂയപ്പള്ളി എസ്.എച്ച്.ഒ. വിനോദ് ചന്ദ്രൻ പറഞ്ഞു . അസ്ഥികൂടം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP