Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴയിൽ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ച മുന്നുപേരിൽ വീട്ടമ്മ മരിച്ചു; ഭർത്താവും മകളും തീവ്രപരിചരണ വിഭാഗത്തിൽ; ആത്മഹത്യ ശ്രമത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം

തൊടുപുഴയിൽ കുടുംബം ഒന്നടങ്കം ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ച മുന്നുപേരിൽ വീട്ടമ്മ മരിച്ചു; ഭർത്താവും മകളും തീവ്രപരിചരണ വിഭാഗത്തിൽ; ആത്മഹത്യ ശ്രമത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ വീട്ടമ്മ മരിച്ചു. പുല്ലറയ്ക്കൽ ആന്റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. 55 വയസായിരുന്നു.ആന്റണിയും, മകൾ സിൽനയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടിൽ വിഷം കഴിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്.

പിന്നാലെ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ആന്റണി തൊടുപുഴയിൽ ബേക്കറി നടത്തുകയായിരുന്നു. ആന്റണിയെ അന്വേഷിച്ചെത്തിയവർ ബേക്കറിയിൽ കാണാത്തത്തിനെ തുടർന്ന് വീട്ടിലെത്തുകയായിരുന്നു.

ഫോൺ വിളിച്ചപ്പോൾ വീടിനുള്ളിൽ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോൾ ഇവരെ അവശ നിലയിൽ കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP