Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചങ്ങങ്കരിയിൽ കാക്കകൾ കൂട്ടത്തോടെ ചത്തു; ആറോളം കാക്കളെ ചത്തനിലയിൽ കണ്ടെത്തിയത് 10 മീറ്ററിനുള്ളിൽ; കാരണം തേടി നാട്ടുകാർ

ചങ്ങങ്കരിയിൽ കാക്കകൾ കൂട്ടത്തോടെ ചത്തു; ആറോളം കാക്കളെ ചത്തനിലയിൽ കണ്ടെത്തിയത് 10 മീറ്ററിനുള്ളിൽ; കാരണം തേടി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

എടത്വ :ചങ്ങങ്കരി വൈപ്പിശേരി പാടത്തിനു സമീപം കാക്കകൾ കൂട്ടത്തോടെ ചത്തു വീണു . 10 മീറ്റർ ചുറ്റളവിനുള്ളിലാണ് ആറോളം കാക്കകൾ ചത്തുവീണത്. റോഡിന്റെ സമീപത്തെ മരങ്ങളിൽ കാക്കകൾ കൂടു കൂട്ടി പാർക്കുന്നുണ്ട്. ഇതിനു മുൻപ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പാണ് പക്ഷിപ്പനി കാരണം കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്.

അതിന് പിന്നാലെയാണ് കാക്കകൾ കൂട്ടത്തോടെ ചത്തത്. ഇതിനിടയിൽ കുട്ടനാട്ടിൽ താറാവുകൾ ചത്ത അമ്പലപ്പുഴ വടക്ക് വെട്ടിക്കരി , പൂന്തുരം, കാക്കാഴം തുടങ്ങിയ പാടശേഖരങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ തമിഴ്‌നാട്ടിൽ നിന്ന് വീണ്ടും താറാവുകളെ എത്തിച്ചതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പോ അതത് പഞ്ചായത്ത് അധികൃതരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP