Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടത്തായി കൊലപാതകം പരമ്പരയുമായി സാദൃശ്യമുള്ള സന്ദർഭങ്ങൾ: സീരിയലിന്റെ സ്‌ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ കഥയെക്കുറിച്ച് അറിയില്ല; കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്; സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൂടത്തായി കൊലപാതകം പരമ്പരയുമായി സാദൃശ്യമുള്ള സന്ദർഭങ്ങൾ: സീരിയലിന്റെ സ്‌ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ കഥയെക്കുറിച്ച് അറിയില്ല; കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്; സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയ ആസ്പദമാക്കി സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത കൂട്ടത്തായി ദ ഗെയിം ഓഫ് ഡത്തിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി സ്‌റ്റേ തുടരുന്നതിനിടെ സീരിയലിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദർഭങ്ങളാണ് സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്യുന്ന സീരിയിലുള്ളതെന്ന് കാട്ടിയാണ് പൊലീസ് ഹൈക്കോടകതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കോഴിക്കോട് റൂറൽ എസ്‌പി കെജി സൈമണാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

'കൂടത്തായി ദ ?ഗെയിം ഓഫ് ഡെത്ത്' എന്ന സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ. കേസിലെ മുഖ്യ സാക്ഷിയായ അന്താനത്ത് മുഹമ്മദിന്റെ ഹർജിയിലായിരുന്നു ഇത്. ഈ ഹർജിയിലാണ് പൊലീസിന്റെ റിപ്പോർട്ട് തേടിയത്. രിയലിന്റെ സ്‌ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ മൊത്തം കഥയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകി.

മൂന്നെണ്ണത്തിൽ അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി വിധി പറയാൻ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദർശനത്തിനുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ചു. കൊലപാതക പരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിൽ കൂടി ഇനിയും അന്വേഷണം പൂർത്തിയാക്കാനുണ്ടെന്നും ഈ സമയത്ത് സീരിയിൽ സംപ്രേഷണം ചെയ്യുന്നത് കേസിനെ ചിലപ്പോൾ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. സീരിയലിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയൽ തുടങ്ങും മുമ്പ് ഔദ്യോഗിക അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കി തന്നെയാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇതുവരെയുള്ള ഭാഗങ്ങൾ കാണിച്ചതോടെ അറിയാനായത്.

ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. കൂടത്തായി കേസിലെ നിർണായക സാക്ഷികളാണ് താനും തന്റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിർണായക മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും മുഹമ്മദ് ഹർജിയിൽ അറിയിച്ചിരുന്നു. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയൽ പോലും ആരംഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങൾക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവർ കോടതിയെ സമീപിച്ചിരുന്നത്. ഇന്നലെ കൂട്ടത്തായി കൊലപാതക പരമ്പരയിൽ ജോളിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മാത്യു മഞ്ചാടി വധക്കേസിലാണ് കുറ്റ പത്രം സമർപ്പിച്ച്‌തെന്ന് കേസന്വേഷിക്കുന്ന എസ്‌പി കെജി സൈമൺ പറഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP