Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തട്ടുകടകൾ രാത്രി 8 മണി മുതൽ 11 വരെ മാത്രം മതി; തിരുവനന്തപുരത്ത് കർശന നിയന്ത്രണം; തിരക്കേറിയ സ്ഥലങ്ങളിൽ 5 മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ്

തട്ടുകടകൾ രാത്രി 8 മണി മുതൽ 11 വരെ മാത്രം മതി; തിരുവനന്തപുരത്ത് കർശന നിയന്ത്രണം; തിരക്കേറിയ സ്ഥലങ്ങളിൽ 5 മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പൊലീസ്. രാത്രി 8 മണി മുതൽ 11 വരെ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കാവൂ എന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വഴുതക്കാട്, വെള്ളയമ്പലം റൂട്ടിൽ നിയന്ത്രണം കർശനമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തിരക്കേറിയ സ്ഥലങ്ങളിൽ 5 മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണി മുതൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് ഇത്തരം സ്ഥലങ്ങളിൽ ഗതാഗത തടസ്സവും വഴി യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന പരാതിയിലാണ് നടപടി.

അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്ക് സാവകാശം അനുവദിച്ചെങ്കിലും പരിശോധന കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയ പരിധി ഫെബ്രുവരി 16 വരെയാണ് നീട്ടിയത്. ഇതിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോജ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP