Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശശി തരൂർ സമർപ്പിച്ച അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിചാരണ നേരിടണമെന്ന് കോടതി; കേന്ദ്രമന്ത്രിയുടെ പരാമർശം സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്; ഹാജരാകേണ്ടത് മെയ് 2 ന്

ശശി തരൂർ സമർപ്പിച്ച അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിചാരണ നേരിടണമെന്ന് കോടതി; കേന്ദ്രമന്ത്രിയുടെ പരാമർശം സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്; ഹാജരാകേണ്ടത് മെയ് 2 ന്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എംപി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മന്ത്രിയെ പ്രതി ചേർത്ത് നേരിട്ട് കേസെടുത്തു. സാക്ഷിമൊഴിയും രേഖകളും പരിശോധിച്ചപ്പോൾ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാൽ പ്രതി വിചാരണ നേരിടണമെന്ന് നിരീക്ഷിച്ച സിജെഎം : പ്രഭാഷ് ലാൽ പ്രതി മെയ് രണ്ടിന് ഹാജരാകാൻ ഉത്തരവിട്ടു. കോടതി നേരിട്ട് നടത്തിയ തെളിവെടുപ്പിനൊടുവിലാണ് മന്ത്രിയെ കേസിൽ പ്രതി ചേർത്തത്.

പരാതിക്കാരാനായ ശശിതരൂരിന്റ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. തന്റെ ഭാര്യയായ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൊലയാളിയെന്ന് രവിശങ്കർ പ്രസാദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ജനങ്ങൾ കാണാനിടയായത് തനിക്ക് അപകീർത്തിയുണ്ടായതായി അദ്ദേഹം മൊഴി നൽകി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് താൻ രണ്ടു തവണ രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടീസയച്ചിട്ടും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെന്നും ശശി തരൂർ കോടതിയിൽ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP