Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയകാലത്ത് തന്റെ ജീവനുമായി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥർ ഓടിക്കടന്ന ചെറുതോണിപ്പാലം കാണാൻ തക്കുടു എത്തി; ഇത്തവണ അവൻ എത്തിയത് അച്ഛന്റെ കയ്യും പിടിച്ച്; മഴ കനക്കുമ്പോൾ പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളുടെ ആത്മാർത്ഥതയെ വീണ്ടും ഓർമ്മയിൽ എത്തിച്ച് തക്കുടുവിന്റെ ചെറുതോണി സന്ദർശനം

പ്രളയകാലത്ത് തന്റെ ജീവനുമായി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥർ ഓടിക്കടന്ന ചെറുതോണിപ്പാലം കാണാൻ തക്കുടു എത്തി; ഇത്തവണ അവൻ എത്തിയത് അച്ഛന്റെ കയ്യും പിടിച്ച്; മഴ കനക്കുമ്പോൾ പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളുടെ ആത്മാർത്ഥതയെ വീണ്ടും ഓർമ്മയിൽ എത്തിച്ച് തക്കുടുവിന്റെ ചെറുതോണി സന്ദർശനം

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: പ്രളയകാലത്തെ ദുരന്ത നിവാരണ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു വെള്ളം വന്ന് മൂടുന്നതിന് മുന്നേ കുഞ്ഞുമായി പാലം കടക്കാൻ ഓടുന്ന പൊലീസുകാരന്റെ ചിത്രം. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനായാണ് മുങ്ങുന്നതിന് മുന്നേ ചെറുതോണി പാലം കടക്കാൻ ദുരന്ത നിവാരണ സേനയിലെ കനയ്യകുമാർ എന്ന ഉദ്യോഗസ്ഥൻ ഏറ്റവും അപകടം പിടിച്ച ദൗത്യം ഏറ്റെടുത്തത്. തന്റെ ജീവന് വേണ്ടി സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ ആ സുരക്ഷാ ഉദ്യോഗസ്ഥൻ മറി കടന്ന ചെറുതോണി പാലത്തിലേക്ക് ആ കുഞ്ഞ് വീണ്ടുമെത്തി. ഇത്തവണ അച്ഛന്റെ കയ്യും പിടിച്ചാണ് അവൻ എത്തിയത്. മൂന്നു വയസ്സുകാരനായ തക്കുടു എന്ന സൂരജ്. ന്യൂമാൻ സ്‌കൂളിലെ എൽകെ ജി വിദ്യാർത്ഥിയാണ് തക്കുടു.

കേരളത്തെ ഒന്നാകെ ഞെട്ടിച്ച കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി ഡാമിന്റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ മലവെള്ളപ്പാച്ചിൽ. അപ്രതീക്ഷിതമായി കുത്തൊഴുക്ക്. ബസ് സ്റ്റോപ്പിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തിൽ ചെന്നു തട്ടി നിന്നു. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ചെറുതോണി പാലം കടക്കാതെ മറ്റ് മാർഗമില്ലാതെ വന്നു. മരങ്ങൾ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വലിയ വെല്ലുവിളിയായി. പ്രത്യേകിച്ച്, പാലം വെള്ളത്തിൽമുങ്ങിയ അവസ്ഥയിൽ. എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയർലെസ് സന്ദേശം ലഭിച്ച പാടേ ബിഹാർ സ്വദേശിയായ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ കനയ്യകുമാർ ആ സാഹസം ഏറ്റെടുത്തു. അക്കരെയെത്തി കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് മറുകരയിലേക്ക് പാഞ്ഞു.

അക്കരെയിക്കരെ പോകാൻ ആളുകൾ ഭയന്നപ്പോഴാണ് ഫയർഫോഴ്‌സിലെയും ദുരന്തനിവാരണ സേനയിലെയും ചിലർ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ഓടി ചെറുതോണി കടന്നത്. പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് ചെറുതോണിക്കാർ സല്യൂട്ടേകി. സമൂഹ മാധ്യമങ്ങളിൽ നിരവധിപ്പേർ കനയ്യകുമാറിനെ അഭിനന്ദിച്ച് രംഗത്തെത്തി.

ഇടുക്കിയിലെ പ്രളയ ദുരന്തം ലോകത്തിനു മുന്നിലെത്തിച്ച ഒരു ചിത്രമായിരുന്നു കൈക്കുഞ്ഞിനെ നെഞ്ചോടണച്ച് നിറഞ്ഞു കവിയുന്ന ചെറുതോണി പാലത്തിനു മുകളിലോടെ ഓടുന്ന ഉദ്യോഗസ്ഥർ. മലയാള മനോരമ കോട്ടയം ബ്യുറോ ചീഫ് ഫൊട്ടോഗ്രഫർ റിജോ ജോസഫ് ആയിരുന്നു ഈ ചിത്രം പകർത്തി ലോകത്തിനു മുന്നിലെത്തിച്ചത്. ആൾ ഇന്ത്യ ന്യൂസ് ഫോട്ടോഗ്രഫി അവാർഡുൾപ്പടെയുള്ള പുരസ്‌കാരങ്ങൾ ഈ ചിത്രത്തെ തേടിയെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP