Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിറന്നാൾ ആഘോഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; അയച്ചതു കത്തു മാത്രം; പിറന്നാൾ വിവാദത്തിൽ വിശദീകരണവുമായി ടോമിൻ തച്ചങ്കരി

പിറന്നാൾ ആഘോഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; അയച്ചതു കത്തു മാത്രം; പിറന്നാൾ വിവാദത്തിൽ വിശദീകരണവുമായി ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: വിവാദമായ പിറന്നാൾ ആഘോഷത്തിൽ വിശദീകരണവുമായി ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി. ആർ.ടി.ഒ ഓഫീസുകളിൽ തന്റെ പിറന്നാൾ ആഘോഷിക്കാനാവശ്യപ്പെട്ട് നൽകിയ കത്തും ആഘോഷവും വിവാദമായതിനെ തുടർന്നാണു തച്ചങ്കരിയുടെ വിശദീകരണം.

പിറന്നാൾ ആഘോഷിക്കാൻ സർക്കുലർ നൽകിയിട്ടില്ലെന്നു തച്ചങ്കരി പറഞ്ഞു. അയച്ചത് കത്താണ്. അതിൽ പിറന്നാൾ ആഘോഷിക്കാൻ പറഞ്ഞിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.

പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്കിലെത്തിയത് ബോധവൽക്കരണത്തിനു വേണ്ടിയാണ്. എന്നാൽ, മധുരം വിതരണം ചെയ്തതുമാത്രം വാർത്തയായി.

ജന്മദിന സന്തോഷം ജീവനക്കാരുമായി പങ്കിടാനാണു ലഡു വിതരണത്തിനു നിർദ്ദേശം നൽകിയതെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പണം അദ്ദേഹം തന്നെ നൽകുമെന്നും പറഞ്ഞു. വകുപ്പിൽ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങൾ അടങ്ങിയ സന്ദേശവും വിവിധ ഓഫിസുകൾക്കു കൈമാറിയിരുന്നു. നടപടി വിവാദമായതോടെയാണ് വിശദീകരണവുമായി തച്ചങ്കരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ തച്ചങ്കരിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP