Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിന് പോയി കോവിഡ് ബാധിച്ച നാല് പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു; മൂന്ന് പേർ മാർച്ച് 22ന് എത്തിയത് നവീൻ എക്സ്‌പ്രസിൽ; ഒരാൾ എത്തിയത് നിസാമുദ്ദീൻ എക്സ്‌പ്രസിലും; ഇവർ അധികം ആരുമായി സമ്പർക്കം പുലർത്തിയില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ജില്ലാ കളക്ടർ

നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിന് പോയി കോവിഡ് ബാധിച്ച നാല് പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു; മൂന്ന് പേർ മാർച്ച് 22ന് എത്തിയത് നവീൻ എക്സ്‌പ്രസിൽ; ഒരാൾ എത്തിയത് നിസാമുദ്ദീൻ എക്സ്‌പ്രസിലും; ഇവർ അധികം ആരുമായി സമ്പർക്കം പുലർത്തിയില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിതീകരിച്ച് രോഗികളുടെ കാര്യത്തിൽ ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിന് പോയ നാല് പേരുടെയും റൂട്ട് മാപ്പ് ലഭിച്ചിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ മാർച്ച് 22 ന് നവീൻ എക്സ്പ്രസിലാണ് തിരിച്ചുവന്നത്. ഒരാൾ മാർച്ച് 15 നാണ് നാട്ടിലെത്തിയത്. ഇയാൾ നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു വന്നത്.

ഇവരിലൊരാൾ പന്നിയങ്കര സ്വദേശിയാണ്. രണ്ട് പേർ കുറ്റ്യാടി സ്വദേശികളും ഒരാൾ പേരാമ്പ്ര സ്വദേശിയുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ദുബൈയിൽ നിന്ന് നെടുമ്പാശ്ശേരിയിലാണ് വിമാനമിറങ്ങിയത്. ഇവിടെ നിന്ന് ടാക്‌സിയിൽ നാദാപുരത്ത് പോവുകയായിരുന്നു. ഇവർ അഞ്ച് പേർക്കും വലിയ സമ്പർക്കങ്ങൾ ഇല്ല. ഇവരുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണെന്നും കലക്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP