Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സാമാന്യമായൊരു വൈരി വരുന്നേരം വാനരന്മാർ തങ്ങളിൽ ചേർന്നു ഞായം'; ഉഗ്രവിഷസർപ്പങ്ങൾ പോലും ആപത്ത് സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ! ; ടി.ജി.മോഹൻദാസിന്റെ വർഗീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി

'സാമാന്യമായൊരു വൈരി വരുന്നേരം വാനരന്മാർ തങ്ങളിൽ ചേർന്നു ഞായം'; ഉഗ്രവിഷസർപ്പങ്ങൾ പോലും ആപത്ത് സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ! ; ടി.ജി.മോഹൻദാസിന്റെ വർഗീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നതിന് പിന്നാലെ വിഷയത്തെ വർഗീയവത്ക്കരിച്ചു കൊണ്ടുള്ള ബിജെപി സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. പ്രകൃതിക്ഷോഭങ്ങൾ വരുമ്പോൾ ഉഗ്രവിഷസർപ്പങ്ങൾ പോലും ആസമയത്ത് വിഷം ചീറ്റാറില്ലെന്നും ശാരദകുട്ടി ടി.ജി മോഹൻദാസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിസലൂടെയായിരുന്നു ശാരദക്കുട്ടി വിമർശനം ഉന്നയിച്ചത്. സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാർ തങ്ങളിൽ ചേർന്നു ഞായം' എന്നാണാ വരി. പക്ഷേ ഒരു മഹാദുരന്തം വരുമ്പോൾ അതിനെ വർഗീയവൽക്കരിക്കുന്ന രീതി ശരിയല്ലെന്നും ശാരദക്കുട്ടി വിമർശിക്കുന്നു.

ഉഗ്ര വിഷ സർപ്പങ്ങൾ പോലും അപായ സമയത്ത് രക്ഷപ്പെടാനും രക്ഷിക്കാനുമേ ശ്രമിക്കാറുള്ളു. ജന്തു നിയമം പോലും അതാണ്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാൻ അറിയാഞ്ഞിട്ടുമല്ലെന്നും ശാരദക്കുട്ടി തുറന്നടിക്കുന്നു.

ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നു. ഓടി വരുന്നൊരു വൻ തീയെക്കണ്ടിട്ട് പുലിയും മാൻകുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോർക്കുന്നു. പശുക്കുട്ടികളെ പുലികൾ ചേർത്തു പിടിക്കുന്നു. തീയെ ചെറുക്കുവാൻ സർപ്പങ്ങൾ തങ്ങളുടെ പത്തി വിടർത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകൾ പീലി വിടർത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്. ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല. ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. -ശാരദക്കുട്ടി പറയുന്നു.'

കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നുണ്ടെന്നും ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുകയാണ് അവരെന്നും വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു എന്നുമായിരുന്നു ടി.ജി മോഹൻദാസിന്റെ ട്വീറ്റ്. എല്ലാവർക്കും രക്ഷയായി സൈന്യവും എത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.എന്നാൽ ടി.ജി മോഹൻദാസിന്റെ ട്വീറ്റിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തനിക്ക് നാണമില്ലെയെന്നും, പ്രകൃതി ദുരന്തം വരുമ്പോൾ വർഗീയ വിഷം വിളമ്പരുതെന്നും മറ്റു ചിലർ വിമർശിക്കുന്നു


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:-

താങ്കൾ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തിൽ 200-ാമത്തെ വരിയിൽ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത്.എടുത്തൊന്നു വായിക്കൂ..

'സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാർ തങ്ങളിൽ ചേർന്നു ഞായം' എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോൾ ഉള്ളിലുള്ളവർ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്നു.
ഓടി വരുന്നൊരു വൻ തീയെക്കണ്ടിട്ട് പുലിയും മാൻകുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോർക്കുന്നു. പശുക്കുട്ടികളെ പുലികൾ ചേർത്തു പിടിക്കുന്നു. തീയെ ചെറുക്കുവാൻ സർപ്പങ്ങൾ തങ്ങളുടെ പത്തി വിടർത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകൾ പീലി വിടർത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.

ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോൾ ആ പ്രകൃതി നിയമമൊക്കെ ഓർത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റർ ടി ജി മോഹൻദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാൻ അറിയാഞ്ഞിട്ടുമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP