Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളർത്തുപൂച്ചയുടെ ചങ്ങല കഴുത്തിൽ കുരുങ്ങി; മലപ്പുറത്ത് പത്ത് വയസുകാരന് ദാരുണാന്ത്യം; അപകടം വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ

വളർത്തുപൂച്ചയുടെ ചങ്ങല കഴുത്തിൽ കുരുങ്ങി; മലപ്പുറത്ത് പത്ത് വയസുകാരന് ദാരുണാന്ത്യം; അപകടം വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മാറാക്കരയിൽ വളർത്തുപൂച്ചയുടെ ചങ്ങല കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു . കാടാമ്പുഴ കുട്ടാട്ടുമ്മൽ മലയിൽ അഫ്‌നാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് വാതിലിനരികിൽ തൂക്കിയിട്ടിരുന്ന ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു.

അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് കുട്ടിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ കാടാമ്പുഴയയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാടാമ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ്: ഉമറുൽ ഫാറൂഖ്. മാതാവ്: ഖൈറുന്നിസ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP