Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രങ്ങൾ ഇപ്പോൾ തുറന്നു കൊടുക്കരുതെന്ന ആവശ്യവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി; ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും; ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്ന് സമിതി

ക്ഷേത്രങ്ങൾ ഇപ്പോൾ തുറന്നു കൊടുക്കരുതെന്ന ആവശ്യവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി; ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും; ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്ന് സമിതി

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താം.

ഇപ്പോൾ ക്ഷേത്രങ്ങളിൽ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങൾ ഈ അവസരത്തിൽ ഒരു കാരണവശാലും ഭക്തജനങ്ങൾക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാൻ ദേവസ്വം ബോർഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി ആവശ്യപ്പെട്ടു. ദേവസ്വവും സർക്കാരും ഹിന്ദുസമൂഹവും ചേർന്ന് ക്ഷേത്രങ്ങൾക്ക് ആവശ്യത്തിനും ക്ഷേത്രജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഒരു ക്ഷേമനിധി ഏർപ്പെടുത്തുകയാണ് ഇന്ന് അത്യാവശ്യമായി വേണ്ടത്.

ദേവസ്വം ക്ഷേത്രങ്ങളിൽ ഇപ്പോൾ സംഭരിച്ചുവെച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോൾ സർക്കാർ ചെലവഴിക്കാതെ ക്ഷേത്രങ്ങൾക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP