Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഒന്നാം റാങ്കുകാരി ടിന ദബിയും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനും തമ്മിലുള്ള അനശ്യര പ്രണയം പൂവിട്ടത് മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ; ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ ഐ.എ.എസ് വിവാഹവും; ഒടുവിൽ ടീനയും അതറും വേർപിരിയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ ആഘോഷമാക്കിയ ഐ.എ.എസ് പ്രണയം. പ്രണയത്തിന് പിന്നാലെ വിവാഹവും. 2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനും തമ്മിലുള്ള വിവാഹ വാർത്ത ദേശാന്തരങ്ങൾ കടന്നിരുന്നു.

മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ വച്ച് മൊട്ടിട്ട പ്രണയം. ഈ ഐ.എ.എസ് റാങ്കുകാരെ പരസ്പരം അടുപ്പിക്കുകയായിരുന്നു. അഭിനന്ദനങ്ങളും ഒപ്പം എതിർപ്പും നിറഞ്ഞ കല്യാണവും ഒടുവിൽ വിവാഹ മോചനവും എത്തിയിരിക്കുകയാണ്.

വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.ദമ്പതികളുടെ വിവാഹ മോചന വാർത്ത ഇതിനോടകം പലരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ ഇരുവരുടേയും തീരുമാനം അപ്രതീക്ഷിതമായിരുന്നു. ജയ്പൂരിലെ കുടുംബ കോടതിയിലാണ് ഉഭയ സമ്മതപ്രകാരം ടിനയും അതറും വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.

ഐ എ എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് യുവതിയായിരുന്നു ഭോപ്പാൽ സ്വദേശിയായ ടിന. കാശ്മീർ സ്വദേശിയായ അതർ ഖാനുമായി ടിന പ്രണയത്തിലായത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജാതിമത വേലിക്കെട്ടുകൾ ലംഘിച്ച് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ ആശംസകളുമായി പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. 2018 ൽ ജയ്പൂർ,പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും യുവ ദമ്പതികൾക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു. അതേസമയം, വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ അന്ന് രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP