Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിലെ ലീല ബിൽഡിംഗിൽ തീപിടിത്തം: ആറാം നിലയിൽനിന്ന് പുക കണ്ടപ്പോൾതന്നെ സെക്യൂരിറ്റി ജീവനക്കാർ ഫയർഎസ്റ്റിങ്വിഷർ ഉപയോഗിച്ച് തീയണച്ചത് വൻ ദുരന്തം ഒഴിവാക്കി; തീപിടുത്തത്തിനു കാരണം ഇലക്ട്രോണിക് സ്പാർക്

ടെക്‌നോപാർക്കിലെ ലീല ബിൽഡിംഗിൽ തീപിടിത്തം: ആറാം നിലയിൽനിന്ന് പുക കണ്ടപ്പോൾതന്നെ സെക്യൂരിറ്റി ജീവനക്കാർ ഫയർഎസ്റ്റിങ്വിഷർ ഉപയോഗിച്ച് തീയണച്ചത് വൻ ദുരന്തം ഒഴിവാക്കി; തീപിടുത്തത്തിനു കാരണം ഇലക്ട്രോണിക് സ്പാർക്

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിൽ തീപിടുത്തം. ടെക്‌നോപാർക് വളപ്പിൽ കാർണിവൽ ഗ്രൂപ്പ് നടത്തുന്ന ലീല എന്ന ബിൽഡിംഗിലാണു തീപിടുത്തം ഉണ്ടായത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉടനടി തീയണച്ചു.

കെട്ടിടത്തിന്റെ ആറാം നിലയിലാണു തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സ്വിച്ചിൽനിന്ന് സ്പാർക്ക് ഉണ്ടായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ധാരളം കംപ്യൂട്ടറുകളും എയർ കണ്ടീഷണർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥാപിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്.

ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് തീപടർന്ന് വൻ പുക ഉണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഹൗസ്‌കീപ്പിങ് ജീവനക്കാരും ചേർന്ന് ഫയർ എസ്റ്റിങ്വിഷർ ഉപയോഗിച്ചു തീയണച്ചു.

തീ നിയന്ത്രണവിധേയമായെന്നും ആർക്കെങ്കിലും പരിക്കോ അപകടമോ സംഭവിച്ചിട്ടില്ലെന്നും ടെക്‌നോപാർക്കിലെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം മേധാവി മധു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP