Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥികൾ ഞെട്ടി; മോഡൽ ചോദ്യപേപ്പറായി വാട്‌സാപ്പിൽ പ്രചരിച്ച അതേ ചോദ്യപേപ്പർ കണ്മുമ്പിൽ; സാങ്കേതിക സർവകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പേ; പരാതിയുമായി വിദ്യാർത്ഥികൾ

പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥികൾ ഞെട്ടി; മോഡൽ ചോദ്യപേപ്പറായി വാട്‌സാപ്പിൽ പ്രചരിച്ച അതേ ചോദ്യപേപ്പർ കണ്മുമ്പിൽ; സാങ്കേതിക സർവകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പേ; പരാതിയുമായി വിദ്യാർത്ഥികൾ

ആർ.കണ്ണൻ

കൊല്ലം:എപിജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നു.. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ അഞ്ചാം സെമസ്റ്ററിലെ അപ്ലൈഡ് ഇലക്ട്രോമാഗ്‌നെറ്റിക് തിയറി ചോദ്യപേപ്പറാണ് ചോർന്നത്.. ഇന്നലെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ മൂന്ന് ദിവസം മുൻപ് വാട്‌സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു..

മോഡൽ ചോദ്യപേപ്പർ എന്ന പേരിലായിരുന്നു വാട്‌സ്ആപ് ഗ്രൂപ്പുകളിൽ അപ്ലൈഡ് ഇലക്ട്രോമാഗ്‌നെറ്റിക് തിയറിയുടെ ചോദ്യപേപ്പർ പ്രചരിച്ചത്.. കമ്പ്യൂട്ടറിന്റെയൊ ലാപ്‌ടോപ്പിന്റെയൊ സ്‌ക്രീനിൽ നിന്നും ഫോട്ടൊ എടുത്തായിരുന്നു പ്രചാരണം.

ഒരു പേജിൽ ഒൻപത് ചോദ്യങ്ങൾ ഉള്ള ചോദ്യപേപ്പറിന്റെ രണ്ട് ഫോട്ടൊകളാണ് ഗ്രൂപ്പുകളിൽ എത്തിയത്.. പരീക്ഷ ഹാളിൽ ചോദ്യപേപ്പർ ലഭിച്ചപ്പോഴായിരുന്നു യഥാർത്ഥ ചോദ്യപേപ്പറാണ് ഗ്രൂപ്പുകൾ വഴി പ്രചരിച്ചതെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികൾ അറിയുന്നത്..

മുഴുവൻ ചോദ്യങ്ങളും കുട്ടികൾക്ക് ലഭിച്ചിരുന്നു. വിവിധ വാട്‌സ്ആപ് കൂട്ടായ്മകളിലേയ്ക്ക് ചോദ്യപേപ്പർ ഷെയർ ചെയ്തിട്ടുണ്ടാകാം എന്നാണ് നിഗമനം.. ചോദ്യപേപ്പറുകൾ അച്ചടിച്ച് സീൽ ചെയ്താണ് കൊളേജുകൾക്ക് ലഭിക്കാറുള്ളത്. അതിനാൽ തന്നെ കമ്പ്യൂട്ടർ സോഫ്റ്റ് കോപ്പി ചോർന്നത് സാങ്കേതിക യൂണിവേഴ്‌സിറ്റിയിൽ നിന്ന് തന്നെയാകാം എന്നാണ് കരുതുന്നത്. സർവ്വകലാശാലയ്ക്ക് പരാതി നൽകുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP