Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിയിൽ 'കുറുപ്പ്' പ്രദർശനം മുടങ്ങി; തിയറ്ററിൽ വാക്കുതർക്കവും സംഘർഷവും; ഇടപെട്ട് പൊലീസ്

കൊച്ചിയിൽ 'കുറുപ്പ്' പ്രദർശനം മുടങ്ങി; തിയറ്ററിൽ വാക്കുതർക്കവും സംഘർഷവും; ഇടപെട്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എംജി റോഡിലെ കവിത തിയറ്ററിൽ കുറുപ്പ് സിനിമ പ്രദർശനം മുടങ്ങിയതിനെ തുടർന്ന് വാക്കുതർക്കവും സംഘർഷവും. നൂൺഷോ പ്രദർശനം ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ തടസ്സം നേരിട്ടതാണ് തർക്കത്തിന് ഇടയാക്കിയത്. പൊലീസ് ഇടപെടലിനെ തുടർന്നാണ് ആളുകൾ ശാന്തരായത്. പ്രൊജക്ടർ തകരാറിലായതിനെ തുടർന്നാണ് ഷോ മുടങ്ങിയതെന്ന് തിയേറ്റർ അധികൃതർ പറഞ്ഞു.

പിന്നീട് തകരാർ പരിഹരിച്ച് വീണ്ടും പ്രദർശനത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നിരാശരായ പ്രേക്ഷകർ ജീവനക്കാരുമായി വാക്കുതർക്കത്തിലായി. ഇതിനിടെ പൊലീസെത്തിയാണ് പ്രേക്ഷകരെ പിന്തിരിപ്പിച്ചത്. ഓൺലൈനിൽ ടിക്കറ്റെടുത്തതിനാൽ നേരിട്ടു പണം തിരിച്ചു നൽകാനാവില്ലെന്ന് അറിയിച്ചതോടെ പ്രേക്ഷകർ ജീവനക്കാർക്കു നേരെ തിരിഞ്ഞു. നൂൺഷോ മുടങ്ങിയിട്ടും, ആപ്പിൽ ടിക്കറ്റ് ബുക്കിങ് നിർത്തിവയ്ക്കാതിരുന്നതും പ്രേക്ഷകരെ പ്രകോപിപ്പിച്ചു.

ഷോ നടക്കില്ലെന്ന് അറിഞ്ഞുകൊണ്ടു ടിക്കറ്റ് നൽകുകയും മറ്റേതെങ്കിലും ടിക്കറ്റ് എടുക്കാൻ അവസരം നഷ്ടപ്പെടുത്തിയതിലുമാണ് പ്രേക്ഷകരുടെ ദേഷ്യം. പണം മടക്കി നൽകിയാലും സർവീസ് ചാർജ് കിഴിച്ചുള്ള തുക മാത്രമേ ലഭിക്കുകയുള്ളൂ എന്നതും പ്രകോപനത്തിനു കാരണമായി. കാര്യം കൈവിട്ടു പോകുമെന്നു വന്നതോടെ പൊലീസിനെ വിളിക്കുകയായിരുന്നു. മുടങ്ങിയ പ്രദർശനത്തിന്റെ പണം തിരികെ നൽകുമെന്ന് തിയറ്റർ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP