Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അങ്ങനെ എന്റെ കസേര ഞാൻ ആർക്കും തരില്ല; എങ്കിൽ അതിൽ ഇരിക്കാമെന്ന് മനസിൽ പോലും വിചാരിക്കണ്ട'; സ്ഥലം മാറി പോയ അദ്ധ്യാപിക തിരികെ വന്നപ്പോൾ നേരത്തെ ഉപയോഗിച്ച കസേരയും മേശയും വേണം; പുതിയ ഉടമസ്ഥയ്‌ക്കൊട്ട് കൊടുക്കാൻ താല്പര്യവുമില്ല; തർക്കം വഷളായപ്പോൾ എഴുതി നൽകിയ പരാതി എത്തിയത് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിൽ; യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത് എൽ കെ ജി കുട്ടികളെ പോലും നാണിപ്പിക്കുന്ന 'പിച്ച് മാന്തി' മോഡൽ സംഭവങ്ങൾ

'അങ്ങനെ എന്റെ കസേര ഞാൻ ആർക്കും തരില്ല; എങ്കിൽ അതിൽ ഇരിക്കാമെന്ന് മനസിൽ പോലും വിചാരിക്കണ്ട'; സ്ഥലം മാറി പോയ അദ്ധ്യാപിക തിരികെ വന്നപ്പോൾ നേരത്തെ ഉപയോഗിച്ച കസേരയും മേശയും വേണം; പുതിയ ഉടമസ്ഥയ്‌ക്കൊട്ട് കൊടുക്കാൻ താല്പര്യവുമില്ല; തർക്കം വഷളായപ്പോൾ എഴുതി നൽകിയ പരാതി എത്തിയത് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിൽ; യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത് എൽ കെ ജി കുട്ടികളെ പോലും നാണിപ്പിക്കുന്ന 'പിച്ച് മാന്തി' മോഡൽ സംഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്തിക്കുത്തും തമ്മിൽ തല്ലുമൊക്കെ കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജ് തുറന്നപ്പോൾ സമാധാനമുണ്ടാകണേ എന്നായിരിക്കും വിദ്യാർത്ഥികൾ പ്രാർത്ഥിച്ചത്. എന്നാൽ ഇപ്പോഴിതാ രസകരമായ മറ്റൊരു പ്രശ്‌നമാണ് കോളേജിലുണ്ടായിരിക്കുന്നത്. ഇത്തവണ വിദ്യാർത്ഥികളല്ല പ്രശ്‌നക്കാർ. അദ്ധ്യാപകരാണ്. കാര്യം കേട്ടാൽ ആരായാലും മൂക്കത്ത് വിരൽ വെച്ച് പോകും. കസേരയ്ക്കും മേശയ്ക്കും വേണ്ടി രണ്ട് അദ്ധ്യാപികമാർ തമ്മിൽ നടക്കുന്ന തർക്കമാണ് വിഷയം. അവസാനം പ്രശ്‌നം കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിൽ വരെ എത്തി.

നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന ഒരു അദ്ധ്യാപിക സ്ഥലം മാറി പോകുകയുണ്ടായി. എന്നാൽ പിന്നീട് ഇവിടേക്ക് തിരികെ എത്തിയപ്പോൾ താൻ ആദ്യം ഉപയോഗിച്ചിരുന്ന കസേരയും മേശയും വേണമെന്ന് പറഞ്ഞ് അവർ വാശി പിടിച്ചു. എന്നാൽ മറ്റൊരു അദ്ധ്യാപികയാണ് ഇപ്പോൾ അത് ഉപയോഗിക്കുന്നതെന്നും പകരമായി സ്ഥലം മാറി പോയ മറ്റൊരു അദ്ധ്യാപകന്റെ കസേരയും മേശയും ഉപയോഗിക്കാമെന്നും വകുപ്പ് തലവൻ അറിയിച്ചു. എന്നാൽ തനിക്ക് ആ കസേരയും മേശയും തന്നെ വേണമെന്ന് പറഞ്ഞ് അവർ വാശി പിടിച്ചു. തുടർന്ന് മേശയിലെ സാധനങ്ങൾ ഒഴിപ്പിച്ച് അവിടെ ഇരിക്കാനുള്ള ഒരുക്കങ്ങൾ അവർ തുടങ്ങി. എന്നാൽ ഇതേ സമയം ഭക്ഷണം കഴിക്കാനായി പുറത്ത് പോയ മേശയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ സംഭവം അറിഞ്ഞ് അവിടേക്ക് വരികയും മേശ തരാൻ പറ്റില്ലെന്ന് പറയുകയും ചെയ്തു. ഇത് പിന്നീട് തർക്കത്തിലേക്ക് വഴി വെച്ചതോടെ പ്രശ്‌നം വഷളായി. 

സ്ഥലം മാറിയെത്തിയ അദ്ധ്യാപിക പടിക്കെട്ടിലിരുന്ന് ഒരു പരാതി തയ്യാറാക്കി പ്രിൻസിപ്പലിനു നൽകി. തനിക്ക് ഇരിക്കാൻ സഥലമില്ലെന്നും പടിക്കെട്ടിലാണ് സ്ഥാനമെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്. പ്രിൻസിപ്പൽ ഉടൻ തന്നെ പരാതി കോളജ് വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചു. കസേര നഷ്ടപ്പെട്ട അദ്ധ്യാപികയും ഇതിനിടെ പരാതിയുമായി പ്രിൻസിപ്പലിന്റെ അടുക്കലെത്തി. എന്നാൽ, മുൻപേ പരാതി കിട്ടിയെന്ന നിലപാടിലായിരുന്നു പ്രിൻസിപ്പൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP