Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത; പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ചുള്ള അദ്ധ്യാപികയുടെ അടിയേറ്റ് കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞു ! നിമിഷങ്ങൾക്കകം കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ; പൊലീസിൽ പരാതി നൽകി പിതാവ്

ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത; പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ചുള്ള അദ്ധ്യാപികയുടെ അടിയേറ്റ് കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞു ! നിമിഷങ്ങൾക്കകം കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ; പൊലീസിൽ പരാതി നൽകി പിതാവ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: അദ്ധ്യാപികയിൽ നിന്നും ക്രൂര മർദ്ദനത്തിന് ഇരയായ രണ്ടാം ക്ലാസുകാരന്റെ കരളലിയിക്കുന്ന കഥയാണ് ഇപ്പോൾ തലശേരിയിൽ നിന്നും പുറത്ത് വരുന്നത്. തലശേരിയിലെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവമുണ്ടായത്. സ്‌കൂൾ അദ്ധ്യാപികയുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ കൈ ഞരമ്പ് പൂർവ്വ സ്ഥിതിയിലാക്കി.

വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാത്തതിനെ തുടർന്ന് അദ്ധ്യാപിക സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ച് കൈത്തണ്ടയിൽ അടിച്ചത്. കൈയിൽ നിന്ന് രക്തം നിർത്താതെ വന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷന് വിധേയമാക്കാനായി കുട്ടിയെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൈൽഡ് ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങൾ സന്ദർശിച്ച് മൊഴിയെടുത്തു. ബാലാവാകാശ കമ്മീഷനും കേസെടുത്തു. പരിക്കേറ്റ വിദ്യാർത്ഥിയുടെ പിതാവ് പിണറായി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP