Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയ്ക്ക് പണിയില്ല; കോട്ടക്കൽ സർക്കാർ യു.പി സ്‌കൂളിലെ 33കാരിയായ അദ്ധ്യാപിക പ്രസവിച്ചത് രണ്ടാം വിവാഹം കഴിഞ്ഞ് നാലം മാസം; അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സഹപ്രവർത്തകരും രക്ഷിതാക്കളും അപമാനിച്ചെന്നും ഡിഡിഇയുടെ നിർദ്ദേശം പോലും നടപ്പാക്കുന്നില്ലെന്നും യുവതിയുടെ പരാതി

പ്രസവാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയ്ക്ക് പണിയില്ല; കോട്ടക്കൽ സർക്കാർ യു.പി സ്‌കൂളിലെ 33കാരിയായ അദ്ധ്യാപിക പ്രസവിച്ചത് രണ്ടാം വിവാഹം കഴിഞ്ഞ് നാലം മാസം; അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ സഹപ്രവർത്തകരും രക്ഷിതാക്കളും അപമാനിച്ചെന്നും ഡിഡിഇയുടെ നിർദ്ദേശം പോലും നടപ്പാക്കുന്നില്ലെന്നും യുവതിയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വിവാഹിതയായി നാലാം മാസം പ്രസവിച്ച അദ്ധ്യാപിക പ്രസവാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. മലപ്പുറം കോട്ടക്കൽ സർക്കാർ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപികയെയാണ് ജോലിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ സ്‌കൂൾ അധികൃതരും പി.ടി.എയും അനുവദിച്ചില്ല. തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി അദ്ധ്യാപിക പൊലീസിൽ പരാതി നൽകി. പി.ടി.എ മീറ്റിങ്ങിൽ വെച്ച് അദ്ധ്യാപകരും രക്ഷിതാക്കളും അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

 

കഴിഞ്ഞ അഞ്ച് വർഷമായി യുവതി സ്‌കൂളിൽ ജോലിചെയ്യുന്നുണ്ട്. വിവാഹബന്ധം തകർന്നതിനെ തുടർന്ന് ഇവർ രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വിവാഹ മോചന നടപടികൾ വൈകിയതോടെ അദ്ധ്യാപിക പുതിയ പങ്കാളിയുടെ കൂടെ താമസിക്കുകയും 2018 ജൂണിൽ വിവാഹിതരാവുകയും ചെയ്തു. രണ്ടാം വിവാഹത്തെ തുടർന്ന് വിവാഹത്തിന് നാല് മാസത്തിന് ശേഷം പ്രസവാവധിക്കായി അപേക്ഷിച്ചു. അവധിക്ക് അപേക്ഷിച്ച് രണ്ടാം ദിവസമായിരുന്നു പ്രസവം. 2019 ജനുവരിയിൽ അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് യുവതിയെ ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്.

തുടർന്ന് സ്‌കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷൻ ഡി.ഡി.ഇയോട് റിപ്പോർട്ട് തേടുകയും അന്വേഷണം നടത്തി ഡി.ഡി.ഇ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം അദ്ധ്യാപികയെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഡി.ഡി.ഇ അധികൃതർക്ക് നിർദ്ദേശം നൽകി. എന്നാൽ ഡി.ഡി.ഇയുടെ നിർദ്ദേശം ഹെഡ്‌മാസ്റ്ററും പി.ടി.എയും നടപ്പാക്കിയില്ലെന്ന് യുവതി പറയുന്നു. 33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് മൊഴി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP