Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധത്തിന്റെ ഭാ​ഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവായ അദ്ധ്യാപകന് സസ്പെൻഷൻ

പ്രതിഷേധത്തിന്റെ ഭാ​ഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവായ അദ്ധ്യാപകന് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ദേവസ്വം ബോർഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അദ്ധ്യാപകനുമായ സി എസ് ആദർശിനെയാണ് സസ്‌പെന്റ് ചെയ്തത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാ​ഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ. സ്കൂളിന്റെ സമാധാനപരമായ അന്തരീക്ഷവും അച്ചടക്കവും ലംഘിച്ചതിന് ഇതിന് മുമ്പ് ഇയാൾക്ക് പ്രധാനാധ്യാപകൻ താക്കീത് നൽകുകയും പ്രവർത്തി ആവർത്തിച്ചതിനാൽ മെമോ നൽകികയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP