Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അദ്ധ്യാപികയുടെ മർദനം; പത്തനംതിട്ടയിൽ നാലുവയസുകാരിയുടെ കൈ ഒടിഞ്ഞു; കുട്ടിയെ ശിക്ഷിച്ചത് വാട്ടർബോട്ടിലിൽ നിന്ന് വെള്ളം താഴെപ്പോയതിന്

അദ്ധ്യാപികയുടെ മർദനം; പത്തനംതിട്ടയിൽ നാലുവയസുകാരിയുടെ കൈ ഒടിഞ്ഞു; കുട്ടിയെ ശിക്ഷിച്ചത് വാട്ടർബോട്ടിലിൽ നിന്ന് വെള്ളം താഴെപ്പോയതിന്

പത്തനംതിട്ട: എൽകെജി വിദ്യാർത്ഥിനിക്ക് അദ്ധ്യാപികയുടെ ക്രൂര മർദനം. പത്തനംതിട്ട കണ്ണങ്കരയിലെ അമൃത വിദ്യാലയത്തിലാണ് സംഭവം. വാട്ടർ ബോട്ടിലിൽ നിന്ന് ക്ലാസിൽ വെള്ളം വീഴ്‌ത്തിയതിനാണ് നാലുവയസുകാരിക്ക് ക്രൂരമർദനമേറ്റത്. കുട്ടിയുടെ കൈക്കുഴ ഒടിഞ്ഞു. പരാതിയെത്തുടർന്ന് പത്തനംതിട്ട പൊലീസ് കേസെടുത്തു. അദ്ധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി.

സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ സ്‌കൂൾ അധികൃതർ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് പത്തു ദിവസത്തിനകം വിദ്യാർത്ഥി സംഘടനാ പ്രതിനിധികളെ അറിയിക്കാമെന്ന് ധാരണയായിട്ടുണ്ട്. അദ്ധ്യാപിക ശ്രീദേവിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌സു, എസ്എഫ്‌ഐ സംഘടനകൾ പത്തനംതിട്ട അമൃത വിദ്യാലയത്തിന്റെ പടിക്കൽ ധർണ നടത്തിയതിനെത്തുടർന്നാണ് തീരുമാനം.

മൈലാടുപാറ സ്വദേശിയായ പെൺകുട്ടിക്കാണ് അദ്ധ്യാപികയിൽ നിന്ന് ദുരനുഭവം ഏൽക്കേണ്ടി വന്നത്. ഓഗസ്റ്റ് നാലിനാണ് പരാതിക്ക് ആധാരമായ സംഭവം. മൂന്നാലു ദിവസം കഴിഞ്ഞ് കുട്ടിയുടെ കൈയിൽ നീരു കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴാണ് എല്ലിനു പൊട്ടലുണ്ടായ സംഭവം അറിയുന്നത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പൊലീസിലും പരാതി നൽകി. സംഭവം പുറത്തായതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ സ്‌കൂൾ പടിക്കൽ സമര പരിപാടികൾ നടത്തുകയായിരുന്നു. വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സമരം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP