Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്

കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കുന്ദമംഗലം: കുന്ദമംഗലത്ത് പിഎസ് സി കോച്ചിങ് സെന്ററിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാറെന്ന വ്യക്തിയാണ് പെൺകുട്ടികളുടെ നഗ്നത പകർത്താൻ ഒളിക്യാമറ സ്ഥാപിച്ചത്. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്ന അദ്ധ്യാപകനാണ്.

തിരുവവന്തപുരം വെട്ടുകാട് സ്വദേശിയായ ഇയാൾ കുന്ദമംഗലത്തെ മറ്റു സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്നുണ്ട്. കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്ന ഇയാൾ അറസ്റ്റിലായതോടെ ആശങ്കയിലായത് നിരവധി പേരാണ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബാത്ത്‌റൂമിൽ ഒളി ക്യാമറ കണ്ടെത്തിയത്. തുടർന്ന് സ്ഥാപന ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഒളി ക്യാമറ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകൻ പിടിയിലായത്.

സംഭവം പുറത്തറിഞ്ഞതോടെ ഇവിടെ പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾ ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കമുള്ളവർ കടുത്ത ആശങ്കയിലാണ്. ഇയാൾ ക്ലാസെടുക്കാൻ പോയിരുന്ന മറ്റു സ്ഥാപനങ്ങളിലും ഇത്തരത്തിൽ ഒളി ക്യാമറ സ്ഥാപിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP