Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിനികളോട് വർണിച്ചത് ലൈംഗിക അവയവങ്ങളുടെ വളർച്ചയെ കുറിച്ച്; പോൺസൈറ്റുകൾ കാണാൻ പറഞ്ഞ ശേഷം നിർബന്ധിച്ചത് ലൈംഗിക വേഴ്‌ച്ചക്കും; കുട്ടികളുടെ പരാതിയിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാന്നാർ പൊലീസ്

വിദ്യാർത്ഥിനികളോട് വർണിച്ചത് ലൈംഗിക അവയവങ്ങളുടെ വളർച്ചയെ കുറിച്ച്; പോൺസൈറ്റുകൾ കാണാൻ പറഞ്ഞ ശേഷം നിർബന്ധിച്ചത് ലൈംഗിക വേഴ്‌ച്ചക്കും; കുട്ടികളുടെ പരാതിയിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് മാന്നാർ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികചേഷ്ട കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിലായി. തഴക്കര അറന്നൂറ്റിമംഗലം ശ്രീരംഗത്ത് ഭവനത്തിൽ കെ എസ് അജിത് കുമാറിനെ (45) ആണ് മാന്നാർ സിഐ ജോസ് മാത്യൂ, എസ്‌ഐ കെ എൽ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ്.

സ്‌കൂളിലെ ക്രിസ്മസ് പരീക്ഷ സമയത്താണ് സംഭവം. ഏഴാം ക്ലാസിലെ നാല് വിദ്യാർത്ഥികളോടാണ് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചത്. കുട്ടികളുടെ ഇരുകൈകളും ചേർത്ത് പിടിച്ച് സ്വകാര്യ അവയവങ്ങളുടെ വളർച്ചയെപ്പറ്റി പറഞ്ഞ ശേഷം ഇന്റർനൈറ്റുകളിലുള്ള പോൺ വെബ്സൈറ്റുകൾ പറഞ്ഞുകൊടുത്ത് അശ്ലീല വീഡിയോകൾ കാണാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം കാര്യങ്ങൾ പറഞ്ഞ് കുട്ടികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ചതോടെ കുട്ടികൾ വിവരം മാതാപിതാക്കളെ അറിയിച്ചു.

അദ്ധ്യാപകന്റെ ഭാഗത്ത് നിന്നുമുണ്ടായ അനുഭവങ്ങൾ കുട്ടികളും മാതാപിതാക്കളും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ നിയമപ്രകാരം പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP