Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലം സബ് സ്‌റ്റേഷൻപടി മുതൽ എംഎം കവല വരെ നടത്തിയത് 'തട്ടിക്കൂട്ട്' ടാറിങ്; കാൽകൊണ്ട് ഉരച്ചാൽ പോലും ടാർ പുരണ്ട മെറ്റിൽ മാറ്റാവുന്ന സ്ഥിതി; പ്രതിഷേധം ശക്തമായതിന് പിന്നാലെ എംഎൽഎ രംഗത്ത്; മണ്ണുമാന്തികൊണ്ട് ടാർ കോരി മാറ്റി രണ്ടാം 'അങ്കത്തിന്' ആരംഭം

കോതമംഗലം സബ് സ്‌റ്റേഷൻപടി മുതൽ എംഎം കവല വരെ നടത്തിയത് 'തട്ടിക്കൂട്ട്' ടാറിങ്; കാൽകൊണ്ട് ഉരച്ചാൽ പോലും ടാർ പുരണ്ട മെറ്റിൽ മാറ്റാവുന്ന സ്ഥിതി; പ്രതിഷേധം ശക്തമായതിന് പിന്നാലെ എംഎൽഎ രംഗത്ത്; മണ്ണുമാന്തികൊണ്ട് ടാർ കോരി മാറ്റി രണ്ടാം 'അങ്കത്തിന്' ആരംഭം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പൊങ്ങി നിന്ന കല്ലിൻ കഷണത്തിൽ കാൽകൊണ്ട് പതിയെ തട്ടിയപ്പോൾ പ്രദേശത്തെ മെറ്റൽ അപ്പാടെ ഇളകി. അന്തംവിട്ട നാട്ടുകാരൻ സുഹൃത്തുക്കളെയും വഴിയാത്രക്കാരെയും കൂട്ടി പരിശോധിച്ചപ്പോൾ വലിയ പ്രയാസമില്ലാതെ കാലുകൊണ്ടോ കൈകൊണ്ടോ ടാർപുരണ്ട മെറ്റൽ വാരിക്കൂട്ടാവുന്ന സ്ഥിതി. പ്രതിഷേധം ശക്തിപ്പെടുകയും തുടർന്ന് എംഎൽഎ മുഖം കറുപ്പിക്കുകയും ചെയ്തപ്പോൾ നിമിഷനേരത്തിനുള്ളിൽ മണ്ണുമാന്തിയന്ത്രമെത്തി ടാറിങ് കോരിമാറ്റി. വീണ്ടും റോഡ് ടാർചെയ്യാനും നടപടിയായി.

കോതമംഗലം സബ് സ്റ്റേഷൻപടി- എംഎം കവല റോഡിൽ കഴിഞ്ഞ ദിവസം നടത്തിയ റബ്ബറൈസ്ഡ് ടാറിംഗാണ് ആഞ്ഞ് ചവിട്ടിയാൽ പൊളിയുന്ന സ്ഥിതിയിലെത്തിയത്.ടാറിങ് കഴിഞ്ഞ് ഒരു രാത്രി പിന്നിട്ടപ്പോഴാണ് റോഡ് നിർമ്മാണത്തിലെ അപാകത നാട്ടുകാർക്ക് ബോദ്ധ്യമായത്.ടാറില്ലാതെ മെറ്റർ വിതറിയ പോലെയാണ് റോഡ് കാണപ്പെട്ടത്.വലിയ പ്രയാസമില്ലാണ്ട് കൈകൊണ്ടോ കാലുകൊണ്ടോ റോഡിൽ മെറ്റൽ തടുത്തുകൂട്ടാമെന്ന സ്ഥിതിയിലെത്തിയിരുന്നു, നാട്ടുകാരുടെ പരാതിയെത്തുടർന്ന് റോഡ് പണി പരിശോധിക്കുവാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആന്റണി ജോൺ എംഎൽഎ സ്ഥലം സന്ദർശിക്കുകയും നാട്ടുകാരുടെ ആക്ഷേപങ്ങൾ കേൾക്കുകയും ചെയ്തതു. തുടർന്നുള്ള നീക്കങ്ങൾ വളരെ വേഗത്തിലായിരുന്നു.മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് പൊളിഞ്ഞ റോഡിന്റെ ഭാഗം അപ്പാടെ ചുരണ്ടിമാറ്റി.ഈ ഭാഗത്ത് കരാർ പ്രകാരം കൃത്യമായി നിർമ്മാണ പ്രവർത്തനം നടക്കുന്നുണ്ടെന്ന് പരിശോധനകൾ നടത്തി ഉറപ്പാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.ഫണ്ട് അനുവദിച്ചാലും റോഡ് ശരിയായ രീതിയിൽ ടാർചെയ്യാറില്ലന്ന കരാറുകാരുടെ കള്ളക്കളിയുടെ ഒരു നേർസാക്ഷ്യമാണ് ഈ റോഡ് നിർമ്മാണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഈ റോഡ് നിർമ്മാണം നടന്ന അവസരത്തിൽ നിയമപ്രകാരം നടത്തേണ്ട ഗുണ പരിശോധനനകൾ അധികൃതർ നടത്തിയിട്ടില്ലന്നാണ് ലഭ്യമായ വിവരം.

കരാർ മാഫിയയും ഉദ്യോഗസ്ഥ -രാഷ്ട്രീയ കൂട്ടുകെട്ടും ഒത്തുചേർന്നാണ്് പൊതുമുതൽ നശിപ്പിക്കുന്നതും നാട്ടുകാരുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സം സൃഷിടിക്കുന്നതുമായ ഇത്തരം നിർമ്മാണ പ്രവർത്തനം നടത്തുന്നതെന്നും നാട്ടുകാരുടെ പ്രതിഷേധം കൊണ്ട് മാത്രമാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്നുമാണ് അറിയുന്നത്. താലൂക്കിലെ മാലിപ്പാറയിൽ പണിത റോഡും പിറ്റേദിവസം പൊളിഞ്ഞിരുന്നു. കോടികൾ മുടക്കി പണിത ആവോലിച്ചാൽ -പുന്നേക്കാട് റോഡിൽ കൂവ മുളച്ചു നിൽക്കുന്നചത് ഈ റോഡ് നിർമ്മാണത്തിലെ അപാകതയുടെ നേർസാക്ഷ്യമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

കരാറുകാരന്റെ ഇഷ്ടംപോലെയാണ് കോതമംഗലം സബ്സ്റ്റേഷൻ പടി - മുതൽ 314 വഴി എം.എം. കവലയുള്ള 4.200 കിലോമീറ്റർ റോഡുപണി നടന്നതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.3.20 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. ആറുമാസം മുമ്പ് തുടങ്ങിയ റോഡ് നവീകരണം പൂർത്തീകരിക്കാൻ ഇനിയും കാലതാമസമുണ്ടാവുമെന്നാണ് സൂചന. കരാറുകാരുടെ രാഷ്ട്രീയ പിടിപാടുകൾ മൂലം നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാതെ ഉദ്യോഗസ്ഥർ ബില്ലുകൾ അനുവദിച്ചുനൽകുന്ന സ്ഥിതിയാണ് പൊതുമരാമത്ത് ഓഫീസുകളിൽ വ്യാപകമായി നിലനിൽക്കുന്ന സ്ഥിതിയെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.

എസ്റ്റിമേറ്റ് പ്രകാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണോ റോഡ് ടാറിങ്എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാൻ തയ്യാറായാൽ തന്നെ ടാറിംഗിന് പിന്നാലെ റോഡ് പൊളിയുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP