Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി; മറിഞ്ഞ ലോറിക്കിടയിൽ പെട്ട് ക്ലീനർ മരിച്ചു; അപകടം ഓച്ചിറ വലിയകുളങ്ങര ദേശീയ പാതയ്ക്കരികെ നിർത്തിയപ്പോൾ; ഒഴിവായത് വൻ ദുരന്തം

നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി; മറിഞ്ഞ ലോറിക്കിടയിൽ പെട്ട് ക്ലീനർ മരിച്ചു; അപകടം ഓച്ചിറ വലിയകുളങ്ങര ദേശീയ പാതയ്ക്കരികെ നിർത്തിയപ്പോൾ; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ സിലണ്ടർ ലോറിക്കടിയിൽപ്പെട്ട് ടാങ്കർ ജീവനക്കാരന് ദാരുണാന്ത്യം. ടാങ്കർ ലോറി ക്ലീനർ പാലക്കാട് ആലത്തൂർ തുരുത്തിയിൽ വീട്ടിൽ കുത്തി രാമന്റെ മകൻ മനു (25) വാണ് മരിച്ചത്.

ഓച്ചിറയ്ക്ക് സമീപം വലിയകുളങ്ങര പള്ളി മുക്കിൽ ഇന്ന് പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോളുമായെത്തിയ ടാങ്കർ ജീവനക്കാർ പ്രാഥമിക കൃത്യത്തിനായി ദേശീയപാതയുടെ വശത്ത് നിർത്തി. ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങിയ സമയത്താണ് അമിത വേഗതയിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി ടാങ്കറിന്റെ പുറക് വശത്ത് ഇടിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ഇടതു വശത്തേക്ക് മറിഞ്ഞ ലോറി അവിടെ നിൽക്കുകയായിരുന്ന മനുവിന്റെ മേലേക്ക് മറിയുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഓച്ചിറയിൽ നിന്നും പൊലീസും കരുനാഗപ്പള്ളിയിൽ നിന്നും ഫയ ഫോഴ്‌സും എത്തിയെങ്കിലും ലോറിക്കിടയിൽപ്പെട്ട മനുവിനെ പുറത്തെടുക്കാനായില്ല. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയപ്പോഴേക്കും ഇയാൾ മരിച്ചു.

പിന്നീട് മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറിയിലുണ്ടായിരുന്ന ജീവനക്കാർ അപകടം നടന്നയുടനെ ഓടി രക്ഷപെട്ടു. അപകടത്തിൽ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗ്യാസ് ടാങ്കറിന്റെ ടാങ്കിൽ കേടുപാട് സംഭവിച്ചെങ്കിലും ചോർച്ചയുണ്ടായില്ല. 6000 ലിറ്റർ പെട്രോളും 6000 ലിറ്റർ ഡീസലുമാണ് ടാങ്കറിലുണ്ടായിരുന്നത്. ചോർച്ച ഉണ്ടായിരുന്നെങ്കിൽ വൻ അപകടം തന്നെയുണ്ടാകുമായിരുന്നു.

സംഭവം നടന്നയുടൻ പരിസര പ്രദേശങ്ങളിലെ വൈദ്യുത ബന്ധം വിശ്ചേദിച്ചു. ഇതിനിടയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു എന്ന അഭ്യൂഹം പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP