Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളാഞ്ചേരിയിൽ സ്പിരിറ്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്; റോഡിലൊഴുകിയത് ടാങ്കറിലുണ്ടായിരുന്ന 25000 ലിറ്റർ സ്പിരിറ്റ്; റോഡിൽ നിറഞ്ഞ സ്പിരിറ്റിനൊപ്പം വെള്ളമൊഴുക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി

വളാഞ്ചേരിയിൽ സ്പിരിറ്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്; റോഡിലൊഴുകിയത് ടാങ്കറിലുണ്ടായിരുന്ന 25000 ലിറ്റർ സ്പിരിറ്റ്; റോഡിൽ നിറഞ്ഞ സ്പിരിറ്റിനൊപ്പം വെള്ളമൊഴുക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി

മറുനാടൻ ഡെസ്‌ക്

മലപ്പുറം: സ്പിരിറ്റുമായി പോവുകയായി ടാങ്കർ ലോറി മറിഞ്ഞ് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിലാണ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സ്പിരിറ്റുമായി തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ആറ് മണിയോടെയാണ് വലിയ ശബ്ദത്തിൽ ടാങ്കർ ലോറി മറിഞ്ഞത്.

മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂർ പുതുക്കാടുള്ള കെ.സി ഡിസ്റ്റില്ലറി യിലേക്കുള്ള 25000 ലിറ്റർ സ്പിരിറ്റ് അടങ്ങിയ ലോറിയാണ് വട്ടപ്പാറയിൽ മറിഞ്ഞത്. സ്ഥിരമായി അപകടം നടക്കുന്ന മേഖല കൂടിയാണ് വട്ടപ്പാറ. അപകടത്തിൽ ടാങ്കിന് ചോർച്ച വന്നതിനാൽ സ്പിരിറ്റ് പൂർണ്ണമായും ഒഴുകി പോയി. തിരൂർ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്പിരിറ്റിനൊപ്പം വെള്ളം ഒഴുക്കി അപകടം ഒഴിവാക്കി.

ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. പിന്നീട് ലോറി കാവുംപുറത്തേക്ക് മാറ്റി. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന 25000 ലിറ്റർ സ്പിരിറ്റ് റോഡിൽ ഒഴുകി. ഇപ്പോൾ ഇത് കഴുകിക്കളഞ്ഞ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അപകടത്തിൽ നിസാര പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP