Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിന് സഹായഹസ്തവുമായി വീണ്ടും തമിഴ്‌നാട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതി 25 ലക്ഷം; സൺ ടീവി ഒരു കോടി

കേരളത്തിന് സഹായഹസ്തവുമായി വീണ്ടും തമിഴ്‌നാട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതി 25 ലക്ഷം; സൺ ടീവി ഒരു കോടി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ട കേരളത്തിന് സഹായഹസ്തം നീട്ടി വീണ്ടും തമിഴ്‌നാട് സിനിമാ ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ വിജയ് സേതുപതി 25 ലക്ഷം രൂപ നൽകി. നടൻ ധനുഷ് 15 ലക്ഷം രൂപ നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി സിനിമാ പ്രവർത്തകർ ആരാധകരോടും സുഹൃത്തുക്കളോടും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നടൻ സിദ്ധാർത്ഥ് ഇന്ന് കാലത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസർക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൺ ടിവി നെറ്റവർക്ക് 1 കോടി രൂപ നൽകി.

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകുമെന്ന് നടനും തമിഴ് താരസംഘടന ജനറൽ സെക്രട്ടറിയുമായ വിശാൽ. നേരത്തെ 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന നടൻ കാർത്തി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറി.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവർക്ക് കൈത്താങ്ങാകുവാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദുൽഖറിന്റെയും ധനസഹായം.സിനിമാനടൻ മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP