Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പലവയൽ പ്രശ്‌നത്തിൽ പൊലീസിന് വീഴ്ച പറ്റി; ധാർമ്മിക ബാധ്യത നിറവേറ്റിയില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ; ദമ്പതികളെ തിരിച്ചറിയാനോ കണ്ടെത്തുന്നതിനോ പൊലീസ് ജാഗ്രത കാണിച്ചില്ലെന്നും അദ്ധ്യക്ഷയുടെ വിമർശനം

അമ്പലവയൽ പ്രശ്‌നത്തിൽ പൊലീസിന് വീഴ്ച പറ്റി; ധാർമ്മിക ബാധ്യത നിറവേറ്റിയില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ; ദമ്പതികളെ തിരിച്ചറിയാനോ കണ്ടെത്തുന്നതിനോ പൊലീസ് ജാഗ്രത കാണിച്ചില്ലെന്നും അദ്ധ്യക്ഷയുടെ വിമർശനം

മറുനാടൻ ഡെസ്‌ക്‌

വയനാട്; അമ്പലവയലിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ദാരുണമായ സംഭവമാണിത്, ദമ്പതികളെ തിരിച്ചറിയാനോ കണ്ടെത്തുന്നതിനോ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല. പരാതി ലഭിക്കേണ്ട കാര്യമില്ല, ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്, മർദ്ദനമേറ്റപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടിചെല്ലുവാനും പരാതിപ്പെടുവാനുമുള്ള ധൈര്യമോ സൗകര്യമോ ഇവർക്കുണ്ടായെന്നു വരില്ല, ജോസഫൈൻ പറഞ്ഞു.

സംഭവം അറിഞ്ഞയുടനെ പ്രദേശത്തുണ്ടായിരുന്ന ആരെയെങ്കിലും വിളിച്ചു വരുത്തി ഇതെന്താണുണ്ടായതെന്ന് അന്വേഷിക്കാനുള്ള ധാർമ്മിക ബാധ്യത പൊലീസിനുണ്ടായിരുന്നുവെന്നും ആ ബാധ്യത പൊലീസ് നിറവേറ്റിയിട്ടില്ലെന്നും ആരോപിച്ച അധ്യക്ഷ എത്രയും പെട്ടന്ന് കേസ് എടുക്കാനും ദമ്പതികളെ ലൊക്കേറ്റ് ചെയ്യാനും ജില്ലാ പൊലീസ് ഓഫീസർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബത്തേരി എംഎ‍ൽഎ ഐ.സി ബാലകൃഷ്ണൻ പ്രതികരിച്ചു.സംഭവം വിവാദമായതിനെത്തുടർന്ന് അമ്പലവയൽ സ്വദേശി ജീവാനന്ദിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിക്കാത്തതുകൊണ്ട് കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ പൊലീസ് സ്വീകരിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മർദ്ദത്തിന് പിന്നാലെ ദമ്പതികളെയും അക്രമിയേയും അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചെന്നും മർദ്ദിച്ചയാളെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾക്ക് വയനാട് അമ്പലവയലിൽ നടുറോഡിൽ വെച്ച് ക്രൂരമർദ്ദനമേറ്റത് ഞായറാഴ്ച രാത്രി ആയിരുന്നു. മർദ്ദനദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമാവുകയും ശക്തമായി പ്രതിഷേധം ഉയരുകയും ചെയ്തു.

നിയമനടപടികൾ ഇത്രയും വൈകിപ്പിച്ചതിലൂടെ മാടമ്പിമാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് എടുത്തതതെന്ന് സി.കെ ജാനു ആരോപിച്ചു.അസഹിഷ്ണുത നമ്മുടെ മുറ്റത്തും എത്തിയിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടുന്നെന്നും മനുഷ്യാവകാശ പ്രവർത്തകൻ പി.കെ പൗരൻ പ്രതികരിച്ചു. തമിഴ്‌നാട്ടിലെയല്ല ഏത് ദമ്പതികൾക്കാണെങ്കിലും ഇവിടെ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കണം, അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP